24.6 C
Iritty, IN
October 22, 2024
  • Home
  • കെഎഫ്‌സി പ്രേമികൾക്ക് തിരിച്ചടി; തമിഴ്നാട്ടിൽ പൂട്ട് വീണു, കാരണം ഇത്

കെഎഫ്‌സി പ്രേമികൾക്ക് തിരിച്ചടി; തമിഴ്നാട്ടിൽ പൂട്ട് വീണു, കാരണം ഇത്

Aswathi Kottiyoor


ഭക്ഷ്യവസ്തുക്കളിൽ അപകടകരമായ രാസവസ്തുക്കൾ കലർത്തുന്നതായി റിപ്പോർട്ടുകൾ പതിവാണ്. എന്നാൽ വലിയ ബ്രാന്റുകളുമായി ബന്ധപ്പെട്ട് ഇത്തരം വാർത്തകൾ കുറവാണ്. പക്ഷെ ഇപ്പോൾ മായം കലർത്തിയ കേസിലകപ്പെട്ടിരിക്കുന്നത് ഒരു ആഗോള ഭീമനാണ്. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ ലോകപ്രശസ്ത അമേരിക്കൻ റെസ്റ്റോറൻന്റായ കെഎഫ്‌സിയുടെ ഔട്ട്‌ലെറ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന കാര്യങ്ങളാണ് കണ്ടെത്തിയത്. പഴയ പാചക എണ്ണ ശുദ്ധീകരിക്കുന്നതിന് മഗ്നീഷ്യം സിലിക്കേറ്റ്-സിന്തറ്റിക് എന്ന രാസവസ്തു ചേർത്തതായി ഉദ്യോഗസ്ഥർ കണ്ടെത്തി. ഇതേ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ കെഎഫ്സി റസ്റ്റോറന്റിൽ നിന്ന് 18 കിലോ മഗ്നീഷ്യം സിലിക്കേറ്റ് സിന്തറ്റിക്, 45 ലിറ്റർ പഴകിയ പാചക എണ്ണ എന്നിവ പിടികൂടുകയും റസ്റ്റോറന്റിന്റെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കുകയും ചെയ്തു. വിവിധ പാനിപൂരി സ്റ്റാളുകളിൽ കൃത്രിമ കളറിംഗ് ഉപയോഗിക്കുന്നുണ്ടെന്ന പരാതിയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിവരികയായിരുന്നു. അതിനിടെയാണ് കെഎഫ്സിയിലെ തട്ടിപ്പ് കണ്ടെത്തിയത്.

WordPress Image Lightbox