പൊലീസ് തലപ്പത്ത് മാറ്റം; കെ പത്മകുമാർ ജയിൽ ഡിജിപി, ഷെയ്‌ക് ദർവേഷ് സാഹിബ് ഫയർഫോഴ്‌സ് മേധാവി
പൊലീസ് തലപ്പത്ത് മാറ്റം. കെ പത്മകുമാറിനും ഷെയ്‌ക് ദർവേഷ് സാഹിബിനും സ്ഥാനക്കയറ്റം നൽകി. ഇരുവർക്കും ഡിജിപി റാങ്ക് നൽകി. കെ പത്മകുമാറിനെ ജയിൽ ഡിജിപിയാക്കിയാണ് സ്ഥാനക്കയറ്റം. ഷെയ്‌ക് ദർവേഷ് സാഹിബ് ഫയർഫോഴ്‌സ് മേധാവി സ്ഥാനത്തേക്കാണ്.