തില്ലങ്കേരി മച്ചൂർമല ടൂറിസം ഭൂപടത്തിലേക്ക്: കാഴ്ചയുടെ പറുദീസയൊരുക്കി മച്ചൂർമല
മലയോര മേഖലയിലെ പ്രധാന ടൂറിസം കേന്ദ്രമായി മാറാൻ തില്ലങ്കേരി പഞ്ചായത്തിലെ മച്ചൂർമല ഒരുങ്ങുന്നു. പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങൾ സഞ്ചാരികൾക്കായി ഒരുക്കുവാനാണ് പഞ്ചായത്തിന്റെ ശ്രമം. ഹിൽടോപ്പ് ടൂറിസത്തിന് പറ്റിയ സ്ഥലമാണ് മച്ചൂർ മല.