കാലവർഷം: കേരളത്തിൽ കൂടുതൽ മഴ ലഭിക്കും
രാജ്യത്ത് ഈ വർഷം തെക്കുപടിഞ്ഞാറൻ കാലവർഷം (ഇടവപ്പാതി) സാധാരണ രീതിയിലായിരിക്കുമെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. കേരളത്തിൽ ഇത്തവണ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം. രാജീവൻ പറഞ്ഞു.