പേരാവൂര്‍:ഇന്നലെയുണ്ടായ ശക്തമായ ഇടിമിന്നലില്‍ വീടിന്റെ വയറിങ് കത്തി നശിച്ചു.കിഴക്കെ മാവടിയിലെ കോരണംതോട്ടം രാജുവിന്റെ വീടിന്റെ വയറിങ് ആണ് കത്തിനശിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു ഇടിമിന്നലുണ്ടായത്. ഈ സമയം കുടുംബാംഗങ്ങള്‍ വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇടിമിന്നലില്‍ വീടിനും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്
previous post