സ്പെഷൽ അരി വിതരണം സർക്കാരിന് തുടരാമെന്ന് ഹൈക്കോടതി
സംസ്ഥാനത്ത് റേഷൻ കടകൾ വഴി സർക്കാർ സ്പെഷൽ അരി നൽകുന്നത് തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. സർക്കാരിന് അരിവിതരണം തുടരാമെന്നും ഇത് തെരഞ്ഞെടുപ്പിൽ പ്രചരണ വിഷയം ആക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.