23.9 C
Iritty, IN
September 23, 2023
  • Home
  • Iritty
  • വോട്ടു ചെയ്തവർ ബാലറ്റ് പെട്ടിക്കായി കാത്തിരുന്നത് മണിക്കൂറുകൾ..
Iritty

വോട്ടു ചെയ്തവർ ബാലറ്റ് പെട്ടിക്കായി കാത്തിരുന്നത് മണിക്കൂറുകൾ..

ഇരിട്ടി: ഇരിട്ടിയിൽ വോട്ട് ചെയ്തവർ ബാലറ്റ് പെട്ടിക്കായി കാത്തിരുന്നത് മണിക്കൂറുകൾ. അവശ്യ സർവീസുകാർക്കുള്ള സർവീസ് വോട്ട് ചെയ്യാൻ എത്തിയവരാണ് വോട്ട് ചെയ്ത ശേഷം ബാലറ്റ് നിക്ഷേപിക്കാൻ പെട്ടിക്കായി മണിക്കൂറുകളോളം കാത്തിരുന്നത്. പേരാവൂർ നിയോജകമണ്ഡലത്തിലെ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഒരുക്കിയ താൽക്കാലിക പോളിങ് സ്റ്റേഷനിൽ ആണ് സംഭവം.
22 പേർ വോട്ട് ചെയ്തതിനുശേഷമാണ് ബാലറ്റ് നിക്ഷേപിക്കാൻ പെട്ടി ഇല്ലാത്ത കാര്യം അറിയുന്നത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി സണ്ണിജോസഫ് റിട്ടേണിംഗ് ഓഫീസറെയും ജില്ലാ ഭരണാധികാരിയെയും ഇലക്ഷൻ കമ്മീഷണറെയും ബന്ധപ്പെട്ടു. തുടർന്ന് സംഭവസ്ഥലത്തെത്തിയ റിട്ടേണിംഗ് ഓഫീസർ വോട്ട് പെട്ടി കൊണ്ടുവരികയും രാഷ്ട്രീയ പാർട്ടികൾക്ക് പോളിങ് ഏജന്റിനെ ഇരുത്താനുമുള്ള അനുമതി നൽകുകയും ചെയ്തു.

Related posts

സ്വന്തമായി നിർമ്മിച്ച തോണി നീറ്റിലിറക്കാനൊരുങ്ങി സിജു

𝓐𝓷𝓾 𝓴 𝓳

സംതൃപ്തി ഉച്ചഭക്ഷണ വിതരണ പദ്ധതിക്ക് തുടക്കമായി

പടിയൂരിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവം – പ്രതി അറസ്റ്റിൽ

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox