28.7 C
Iritty, IN
October 7, 2024
  • Home
  • kannur
  • നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കണ്ണൂർ ജി​ല്ല​യി​ല്‍ ആ​കെ 6,986 സ​ര്‍​വീ​സ് വോ​ട്ട​ര്‍​മാ​ര്‍…………
kannur

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കണ്ണൂർ ജി​ല്ല​യി​ല്‍ ആ​കെ 6,986 സ​ര്‍​വീ​സ് വോ​ട്ട​ര്‍​മാ​ര്‍…………

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കണ്ണൂർ ജി​ല്ല​യി​ല്‍ ആ​കെ 6,986 സ​ര്‍​വീ​സ് വോ​ട്ട​ര്‍​മാ​ര്‍. 6,730 പു​രു​ഷ വോ​ട്ട​ര്‍​മാ​രും 256 സ്ത്രീ ​വോ​ട്ട​ര്‍​മാ​രു​മാ​ണ് ഇ​ടി​പി​ബി​എ​സ് (ഇ​ല​ക്‌ട്രോ​ണി​ക്ക​ലി ട്രാ​ന്‍​സ്മി​റ്റ​ഡ് പോ​സ്റ്റ​ല്‍ ബാ​ല​റ്റ് സി​സ്റ്റം) സം​വി​ധാ​നം വ​ഴി വോ​ട്ട് ചെ​യ്യാ​ന്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. പ​യ്യ​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ലാ​ണ് കൂ​ടു​ത​ല്‍ വോ​ട്ട​ര്‍​മാ​ര്‍. 1041 പേ​ര്‍ ഇ​വി​ടെ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ലാ​ണ് കു​റ​വ്- 220 പേ​ര്‍. ക​ല്ല്യാ​ശേ​രി-669, ത​ളി​പ്പ​റ​മ്പ്-972, ഇ​രി​ക്കൂ​ര്‍-729, അ​ഴീ​ക്കോ​ട്-276, ക​ണ്ണൂ​ര്‍-409, ധ​ര്‍​മ്മ​ടം-976, ത​ല​ശേ​രി-294, മ​ട്ട​ന്നൂ​ര്‍-831, പേ​രാ​വൂ​ര്‍-569 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ലെ സ​ര്‍​വീ​സ് വോ​ട്ട​ര്‍​മാ​രു​ടെ ക​ണ​ക്ക്.
കേ​ന്ദ്ര സു​ര​ക്ഷാ സേ​ന​ക​ളി​ലും വി​ദേ​ശ സ​ര്‍​വീ​സി​ലും ജോ​ലി ചെ​യ്യു​ന്ന​വ​ര്‍, സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന പോ​ലീ​സ് സേ​ന​യി​ലു​ള്ള​വ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കാ​ണ് സ​ര്‍​വീ​സ് വോ​ട്ടു​ക​ള്‍ ചെ​യ്യാ​ന്‍ അ​വ​സ​രം. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​ദ്യ​മാ​യാ​ണ് ഇ​ടി​പി​ബി​എ​സ് സം​വി​ധാ​നം വ​ഴി സ​ര്‍​വീ​സ് വോ​ട്ട​ര്‍​മാ​ര്‍​ക്ക് ഓ​ണ്‍​ലൈ​നാ​യി ല​ഭി​ക്കു​ന്ന ബാ​ല​റ്റ് ഉ​പ​യോ​ഗി​ച്ച് വോ​ട്ട് ചെ​യ്യാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കി​യ​ത്. ഇ​തി​നാ​യി ഒ​രു​ക്കി​യ പ്ര​ത്യേ​ക വെ​ബ്‌​സൈ​റ്റി​ല്‍ വോ​ട്ട​ര്‍​മാ​ര്‍ നേ​ര​ത്തേ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. ഇ​ആ​ര്‍​ഒ​മാ​ര്‍ സ​ര്‍​വീ​സ് വോ​ട്ട​ര്‍​മാ​രു​ടെ വി​വ​ര​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് പ്ര​ത്യേ​ക ഫോ​ര്‍​മാ​റ്റി​ലാ​ക്കി സൈ​റ്റി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്തു. റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍ ഇ​ടി​പി​ബി​എ​സ് സം​വി​ധാ​നം വ​ഴി ഓ​രോ വോ​ട്ട​റു​ടെ​യും ഓ​ണ്‍​ലൈ​നാ​യി ജ​ന​റേ​റ്റ് ചെ​യ്ത ഇ-​ബാ​ല​റ്റ് പേ​പ്പ​ര്‍, ഫോ​റം 13, തി​രി​ച്ച​യ​ക്കേ​ണ്ട ക​വ​ര്‍ തു​ട​ങ്ങി​യ​വ സ​ര്‍​വീ​സ് വോ​ട്ട​ര്‍​ക്ക് അ​യ​ച്ചു​ന​ല്‍​കി. ഓ​രോ സ​ര്‍​വീ​സ് വോ​ട്ട​റും അ​വ​ര്‍​ക്ക് ല​ഭി​ക്കു​ന്ന പി​ന്‍​ന​മ്പ​ര്‍ ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ന്‍ ചെ​യ്ത് ബാ​ല​റ്റ് പേ​പ്പ​ര്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യും. മാ​ര്‍​ച്ച് 30ന് ​രാ​ത്രി 11.59 വ​രെ മാ​ത്ര​മേ ബാ​ല​റ്റ് പേ​പ്പ​ര്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​ന്‍ ക​ഴി​യൂ.
ബാ​ല​റ്റ് പേ​പ്പ​റി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം അ​തി​ലെ ക്യു​ആ​ര്‍ കോ​ഡി​ന് കേ​ടു​പാ​ടു​ക​ള്‍ വ​രാ​ത്ത രീ​തി​യി​ല്‍ കൃ​ത്യ​മാ​യി ഒ​ട്ടി​ച്ച് വോ​ട്ടെ​ണ്ണ​ല്‍ ദി​വ​സ​മാ​യ മേ​യ് ര​ണ്ടി​ന് രാ​വി​ലെ എ​ട്ടി​ക്ക​കം വ​ര​ണാ​ധി​കാ​രി​ക​ള്‍​ക്ക് ല​ഭി​ക്കും​വി​ധം ത​പാ​ലി​ല്‍ അ​യ​ക്ക​ണം. ക്യൂ​ആ​ര്‍ കോ​ഡ് സ്‌​കാ​ന്‍ ചെ​യ്ത് ബാ​ല​റ്റി​ന്‍റെ സാ​ധു​ത ഉ​റ​പ്പു​വ​രു​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് തി​രി​കെ ല​ഭി​ക്കു​ന്ന വോ​ട്ടു​ക​ള്‍ പ​രി​ഗ​ണി​ക്കു​ക.
നേ​ര​ത്തേ, സ​ര്‍​വീ​സ് ബാ​ല​റ്റ് പേ​പ്പ​ര്‍ അ​ട​ക്കം ചെ​യ്ത ക​വ​ര്‍, വോ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍, ഞാ​ന്‍ ഇ​ന്ന ബൂ​ത്തി​ലെ ഇ​ത്രാം ന​മ്പ​ര്‍ വോ​ട്ട​റാ​ണെ​ന്നു കാ​ണി​ക്കു​ന്ന സ​ത്യ​പ്ര​സ്താ​വ​ന, വോ​ട്ട് ചെ​യ്ത ശേ​ഷം ബാ​ല​റ്റ് പേ​പ്പ​ര്‍ തി​രി​ച്ച​യ​ക്കു​ന്ന​തി​നു​ള്ള റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​ടെ അ​ഡ്ര​സ് പ്രി​ന്‍റ് ചെ​യ്ത സ്റ്റാ​മ്പൊ​ട്ടി​ച്ച ക​വ​ര്‍ എ​ന്നി​വ വ​ലി​യ ക​വ​റി​ലാ​ക്കി അ​യ​ക്കു​ക​യാ​ണ് പ​തി​വ്. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ​യാ​ണ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ​ര്‍​വീ​സ് വോ​ട്ട​ര്‍​മാ​ര്‍​ക്ക് ഇ ​ബാ​ല​റ്റ്‌​സം​വി​ധാ​നം നി​ല​വി​ല്‍ വ​ന്ന​ത്

Related posts

മലയോര ഹൈവേ ഉദ്ഘാടനം ഇന്ന്

Aswathi Kottiyoor

ഭൂ​മി​യുടെ ന്യാ​യവി​ല​യി​ൽ പ​രാ​തി: രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന 28ന്

Aswathi Kottiyoor

ജില്ലയില്‍ വ്യാഴാഴ്ച 204 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 178 പേര്‍ക്കും……..

Aswathi Kottiyoor
WordPress Image Lightbox