24.6 C
Iritty, IN
September 28, 2024
  • Home
  • kannur
  • തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ഹ​രി​ത ബൂ​ത്ത് മാ​തൃ​ക​യൊ​രു​ക്കി എ​ൻ​എ​സ്എ​സ് സെ​ൽ
kannur

തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ഹ​രി​ത ബൂ​ത്ത് മാ​തൃ​ക​യൊ​രു​ക്കി എ​ൻ​എ​സ്എ​സ് സെ​ൽ

ക​ണ്ണൂ​ർ: പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ പാ​ലി​ക്കേ​ണ്ട ഹ​രി​ത​ച​ട്ട​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലു​ട​നീ​ളം ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല എ​ൻ​എ​സ്എ​സ് (നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം) ​വോ​ള​ണ്ടി​യ​ർ​മാ​ർ ഹ​രി​ത ബൂ​ത്തു​ക​ൾ നി​ർ​മി​ക്കു​ന്നു. പ്രാ​രം​ഭ ഘ​ട്ട​മെ​ന്ന​നി​ല​യി​ൽ താ​വ​ക്ക​ര​യി​ലെ സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത് തോ​ട്ട​ട ശ്രീ​നാ​രാ​യ​ണ​ഗു​രു കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ലെ വോ​ള​ണ്ടി​യ​ർ​മാ​ർ നി​ർ​മി​ച്ച ഹ​രി​ത ബൂ​ത്തി​ന്‍റെ മാ​തൃ​ക വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പോ​ളിം​ഗ് ബൂ​ത്തു​ക​ൾ സ​ജ്ജീ​ക​രി​ക്കു​മ്പോ​ൾ ഹ​രി​ത​നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്ന​തി​നു​ള്ള ആ​ശ​യ പ്ര​ചാ​ര​ണാ​ർ​ഥ​മാ​ണ് ശു​ചി​ത്വ​മി​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ത്ത​ര​മൊ​രു സം​രം​ഭം ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന​തെ​ന്ന് എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​പ്രി​യ വ​ർ​ഗീ​സ് പ​റ​ഞ്ഞു. പി.​എം. രാ​ജീ​വ​ൻ, കെ.​പി. ജി​തി​ൻ, സ​ച്ചി​ൻ സ​ണ്ണി, ല​ക്ഷ്മി ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

ജില്ലയില്‍ 1257 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി.

Aswathi Kottiyoor

യുഡിഎഫിന് ഇപ്പോൾ രണ്ട് ശത്രുക്കൾ: കെ. ​സു​ധാ​ക​ര​ൻ എം​പി

Aswathi Kottiyoor

എലിപ്പനി; ജാഗ്രത പാലിക്കണം- ഡി എം ഒ

Aswathi Kottiyoor
WordPress Image Lightbox