27.7 C
Iritty, IN
April 17, 2024
  • Home
  • kannur
  • യുഡിഎഫിന് ഇപ്പോൾ രണ്ട് ശത്രുക്കൾ: കെ. ​സു​ധാ​ക​ര​ൻ എം​പി
kannur

യുഡിഎഫിന് ഇപ്പോൾ രണ്ട് ശത്രുക്കൾ: കെ. ​സു​ധാ​ക​ര​ൻ എം​പി

ക​ണ്ണൂ​ർ: പാ​ര​ന്പ​ര്യ​മാ​യി എ​ൽ​ഡി​എ​ഫ് അ​ല്ലെ​ങ്കി​ൽ യു​ഡി​എ​ഫ് എ​ന്ന രീ​തി മാ​റി കേ​ര​ള​ത്തി​ൽ പു​തി​യ ശ​ക്തി കൂ​ടി ഉ​യ​ർ​ന്നു​വ​രു​ന്നു​ണ്ടെ​ന്നും അ​ത് വ​ള​രെ ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണ​മെ​ന്നും കെ. ​സു​ധാ​ക​ര​ൻ എം​പി. യു​ഡി​എ​ഫ് ക​ണ്ണൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി സ​തീ​ശ​ൻ പാ​ച്ചേ​നി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സാ​ധു ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 43 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ പു​തി​യ രാ​ഷ്ട്രീ​യ ശ​ക്തി ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്. മു​ൻ​കാ​ല​ങ്ങ​ളി​ൽ യു​ഡി​എ​ഫി​ന് ഒ​രു രാ​ഷ്ട്രീ​യ​ശ​ത്രു​വി​നെ മാ​ത്ര​മാ​ണ് നേ​രി​ടേ​ണ്ടി​വ​ന്ന​തെ​ങ്കി​ൽ ഇ​ന്ന് ര​ണ്ട് ശ​ത്രു​ക്ക​ളെ നേ​രി​ടേ​ണ്ട അ​വ​സ്ഥ​യാ​ണ്. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യി​ല്ലെ​ങ്കി​ൽ കേ​ര​ള​ത്തി​ന്‍റെ രാ​ഷ്ട്രീ​യ ച​ക്ര​വാ​ള​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കും.
പി​ണ​റാ​യി വി​ജ​യ​ൻ ജ​ന​ങ്ങ​ളു​ടെ മു​ഖ​ത്ത് നോ​ക്കി ക​ള്ളം പ​റ​യു​ക​യാ​ണ്. ഒ​ൻ​പ​ത് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നു​ണ്ടാ​യ വി​ജ​യം താ​ത്കാ​ലി​ക​മാ​ണെ​ന്നും കോ​വി​ഡ് ന​ൽ​കി​യ വി​ജ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ ഖ​ത്ത​ർ കെ​എം​സി​സി സ​തീ​ശ​ൻ പാ​ച്ചേ​നി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ​ട്ടി​വ​യ്ക്കാ​നു​ള്ള തു​ക കൈ​മാ​റി. മു​സ്‌​ലിം ലീ​ഗ് നേ​താ​വ് താ​ഹി​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥാ​നാ​ർ​ഥി സ​തീ​ശ​ൻ പാ​ച്ചേ​നി, മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ, സ​ജീ​വ് മാ​റോ​ളി, വി.​എ. നാ​രാ​യ​ണ​ൻ, ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളാ​യ വി.​കെ. അ​ബ്ദു​ൾ ഖാ​ദ​ർ മൗ​ല​വി, സി. ​സു​നി​ൽ കു​മാ​ർ, പി. ​മ​നോ​ജ്, പി. ​കു​ഞ്ഞി​മു​ഹ​മ്മ​ദ്, മാ​ർ​ട്ടി​ൻ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

നഷ്ടപരിഹാര വിതരണം 11ന്

Aswathi Kottiyoor

സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളു​ടെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ്

Aswathi Kottiyoor

ജില്ലയില്‍ 467 പേര്‍ക്ക് കൂടി കൊവിഡ്; 445 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox