കേളകം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കേളകം വ്യാപാര ഭവനിൽ പണം ലഭിക്കാനുള്ളവരെ വിളിച്ചുചേർത്ത് യോഗം ചേർന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റും ആക്ഷൻ കമ്മിറ്റിയും ചേർന്നാണ് യോഗം വിളിച്ചു ചേർത്തത്. കേളകം യൂണിറ്റ് പ്രസിഡണ്ട് രജീഷ് ബൂൺ, ജനറൽ സെക്രട്ടറി ബിബിൻ കട പ്പുഴ, സാബു മുളന്താനം, ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ കൊച്ചിൻ രാജൻ, നോവ ജോൺസൺ, കെ പി ജോളി , സൂരജ് കണ്ണാലയിൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ആക്ഷൻ കമ്മിറ്റി അംഗങ്ങളായ കെ പി ജോളി, സൂരജ് കണ്ണാലയിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് രജീഷ് ബൂൺ , ജനറൽ സെക്രട്ടറി വിപിൻ കടപ്പുഴ എന്നിവരുടെ പേരിൽ വ്യാപാര ഭവൻ കെട്ടിടം എഴുതി നൽകാനും തുടർന്ന് കെട്ടിടം ലേലത്തിൽ വിൽപ്പന നടത്തി പണം നൽകാനുള്ളവർക്ക് നൽകാനും യോഗത്തിൽ തീരുമാനമായി. രണ്ടുകോടിയിൽ അധികം രൂപയാണ് നിക്ഷേപകർക്ക് നൽകാനുള്ളത്.
- Home
- Uncategorized
- കേളകം വ്യാപാരി വ്യവസായി ഏകോപന സമിതി നിക്ഷേപ തട്ടിപ്പ്; നിക്ഷേപ തുക ലഭിക്കാനുള്ളവരുടെ യോഗം ചേർന്നു