ആഭ്യന്തര വിതരണം ഉറപ്പാക്കുന്നതിനായി 2023 ജൂലൈ 20-ന് ബസ്മതി ഇതര വെള്ള അരിയുടെ വിദേശ കയറ്റുമതി സർക്കാർ നിരോധിച്ചിരുന്നു. ഇതിൽ സെമി-മിൽഡ്, മിൽഡ്, പോളിഷ്ഡ്, ഗ്ലേസ്ഡ് ഇനങ്ങൾ ഉൾപ്പെടുന്നു. ജൂലൈയിൽ ആഭ്യന്തര ലഭ്യത വർദ്ധിപ്പിക്കുന്നതിനാണ് കേന്ദ്രം കയറ്റുമതി നിരോധനം ഏർപ്പെടുത്തിയത്. അതേഅസമയം, ചില രാജ്യങ്ങൾക്ക് അവരുടെ ഭക്ഷ്യസുരക്ഷാ ആവശ്യങ്ങൾ നിറവേറ്റുന്നതിന് അവരുടെ അഭ്യർത്ഥന പ്രകാരം അരി കയറ്റുമതിക്ക് സർക്കാർ അനുമതി നൽകിയിരുന്നു.
ഈ മാസം ആദ്യം ബസ്മതി അരിയുടെ ഏറ്റവും കുറഞ്ഞ കയറ്റുമതി വില സർക്കാർ എടുത്തുകളഞ്ഞത് കയറ്റുമതി വർദ്ധിപ്പിക്കുന്നതിനും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ്.
ഇന്ത്യൻ കർഷകർ വർഷത്തിൽ രണ്ടുതവണ നെൽകൃഷി ചെയ്യുന്നു. . മഞ്ഞുകാലത്ത് മധ്യ-ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് പ്രധാനമായും നെല്ല് കൃഷി ചെയ്യുന്നത്. പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഒഡീഷ, ഛത്തീസ്ഗഢ് എന്നിവയാണ് രാജ്യത്തെ പ്രധാന അരി ഉത്പാദക സംസ്ഥാനങ്ങൾ.
2023 ൽ മൺസൂൺ മഴ വൈകിയെത്തിയത് നെൽകൃഷിയെ ബാധിച്ചിരുന്നു.ജൂൺ അവസാനവാരം മുതൽ പെയ്ത കനത്ത മഴ ഈ കുറവ് ഇല്ലാതാക്കിയെങ്കിലും, അവ കൃഷിക്ക് കാര്യമായ നാശമുണ്ടാക്കി. ഇതോടെ ആഭ്യന്തര വില ഉയർന്നതാണ് നിരോധനം കൊണ്ടുവരാൻ കാരണമാക്കിയത്.