24.8 C
Iritty, IN
April 27, 2024
  • Home
  • kannur
  • ഇ ബുള്‍ജെറ്റിന്​ ആശ്വാസം; ജാമ്യം റദ്ദാക്കേണ്ടെന്ന്​ കോടതി
kannur

ഇ ബുള്‍ജെറ്റിന്​ ആശ്വാസം; ജാമ്യം റദ്ദാക്കേണ്ടെന്ന്​ കോടതി

ഇ ബുള്‍ജെറ്റ്​ വോഗ്ലര്‍ സഹോദരന്മാരുടെ ജാമ്യം റദ്ദാക്കേണ്ടെന്ന് തലശേരി ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി. ഇ ബുള്‍ജെറ്റ് വ്ലോഗര്‍ സഹോദരന്മാരായ എബിന്‍, ലിബിന്‍ എന്നിവരുടെ ജാമ്യം റദ്ദാക്കി കസ്​റ്റഡിയില്‍ വിട്ടുനല്‍കണമെന്ന പൊലീസി​ന്‍റെ അപേക്ഷയിലാണ്​ കോടതി ബുധനാഴ്ച വിധി പറഞ്ഞത്​. ചൊവ്വാഴ്ച വാദം പൂര്‍ത്തിയായിയിരുന്നു.

നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയതിന് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒമ്ബതിന് കണ്ണൂര്‍ ആര്‍.ടി ഓഫിസില്‍ അതിക്രമിച്ചുകയറി ബഹളം വെക്കുകയും ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് സഹോദരങ്ങള്‍ അറസ്​റ്റിലായത്.

റിമാന്‍ഡിലായ സഹോദരങ്ങള്‍ക്ക് കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്​ (ഒന്ന്) ഉപാധികളോടെ ജാമ്യം നല്‍കി. ഇതിനുശേഷമാണ്​ ജാമ്യം റദ്ദാക്കാന്‍ പൊലീസ് കോടതിയെ സമീപിച്ചത്.

Related posts

മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി ഇ​ന്ന് ജില്ലയിൽ

Aswathi Kottiyoor

പല വർണങ്ങൾ നിറയുന്ന ഓണക്കാഴ്ചയായി പൂവിപണി ; തൊട്ടാൽ പൊള്ളും

Aswathi Kottiyoor

കൃ​ഷി വ​കു​പ്പി​ന്‍റെ ഓ​ണം പ​ച്ച​ക്ക​റി വി​പ​ണി​ തു​ട​ങ്ങി

Aswathi Kottiyoor
WordPress Image Lightbox