34.6 C
Iritty, IN
May 10, 2024
  • Home
  • Uncategorized
  • വയനാട് വീണ്ടും കടുവ ഇറങ്ങിയതായി സംശയം; രണ്ട് പശുക്കിടാങ്ങളെ പിടിച്ചു; സ്ഥലത്ത് വനംവകുപ്പ് പരിശോധന നടത്തി
Uncategorized

വയനാട് വീണ്ടും കടുവ ഇറങ്ങിയതായി സംശയം; രണ്ട് പശുക്കിടാങ്ങളെ പിടിച്ചു; സ്ഥലത്ത് വനംവകുപ്പ് പരിശോധന നടത്തി

കൽപറ്റ: വയനാട് ജില്ലയിലെ പുൽപ്പള്ളി സീതാമൗണ്ടിൽ കടുവ ഇറങ്ങിയെന്ന് നാട്ടുകാർ. കളപ്പുരയ്ക്കൽ ജോസഫിൻ്റെ രണ്ടു പശുക്കിടാങ്ങളെയാണ് കടുവ പിടിച്ചത്. ഒന്നരമാസം പ്രായമുള്ള പശുക്കളാണ്. പശുക്കളെ മേയാൻ വിട്ടപ്പോഴാണ് സംഭവം. ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് കടുവ ഇറങ്ങിയത്. തൊട്ടപ്പുറത്തെ കർണാടക കാടുകളിൽ നിന്ന് കടുവ എത്തിയതാകാം എന്നാണ് വിലയിരുത്തൽ. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. ഫെബ്രുവരി അവസാനം മുള്ളൻകൊല്ലിയിൽ നിന്ന് WWL 121 എന്ന കടുവ കെണിയിലായിരുന്നു. ഈ വർഷം അഞ്ചു കടുവകൾ വയനാട്ടിൽ വനംവകുപ്പിന്റെ പിടിയിലായിട്ടുണ്ട്.

Related posts

റിയാസ് മൗലവി കേസ്: പ്രതികളെ വെറുതെ വിടാൻ കോടതി ഉന്നയിച്ചത് ബാലിശമായ വാദങ്ങൾ; ഇ പി ജയരാജൻ

Aswathi Kottiyoor

അതെന്റെ മകൾ’, നെഞ്ചുപൊട്ടി ഈ അമ്മ; ഹമാസ് കൊലപ്പെടുത്തി വാഹനത്തിൽ പരേഡ് നടത്തിയ യുവതിയെ തിരിച്ചറിഞ്ഞു

Aswathi Kottiyoor

5 വർഷവും അട്ടിമറിനീക്കങ്ങളും മറിക‌ടന്ന് മധുവിന് നീതി; 14 പ്രതികൾ കുറ്റക്കാർ, ശിക്ഷ ഇന്ന്

Aswathi Kottiyoor
WordPress Image Lightbox