26.1 C
Iritty, IN
May 6, 2024
  • Home
  • Peravoor
  • വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളം പാഴാവുന്ന സംഭവം ; പൈപ്പ് അറ്റകുറ്റ പ്രവര്‍ത്തി ആരംഭിച്ചു
Peravoor

വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളം പാഴാവുന്ന സംഭവം ; പൈപ്പ് അറ്റകുറ്റ പ്രവര്‍ത്തി ആരംഭിച്ചു

പേരാവൂര്‍:പൈപ്പ് പൊട്ടി വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളം പാഴാവുന്ന സംഭവം.പൈപ്പ് അറ്റകുറ്റ പ്രവര്‍ത്തി ആരംഭിച്ചു.പേരാവൂര്‍ ടൗണ്‍ ഉള്‍പ്പെടെ പല സ്ഥലങ്ങളിലും ദിവസങ്ങളോളമായി പൈപ്പ് പൊട്ടി ഇത്തരത്തില്‍ കുടിവെള്ളം പാഴാകാന്‍ തുടങ്ങിയിട്ട്.പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ പേരാവൂര്‍ ടൗണ്‍,ബംഗളക്കുന്ന് എന്നിവടങ്ങളിലാണ് പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നത്. കുടിവെള്ളം പാഴാവാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായെങ്കിലും ഇതുവരെയായി അറ്റകുറ്റ പ്രവൃത്തി നടത്താന്‍ അധികൃതര്‍ തയ്യായിരുന്നില്ല. ഇന്ന് പൊട്ടിയ പൈപ്പ് അറ്റകുറ്റ പ്രവൃത്തി ആരംഭിച്ചത്.പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ ഭാഗത്തു നിന്നും അനുമതി വൈകിയതാണ് അറ്റകുറ്റ പ്രവൃത്തി വൈകാന്‍ കാരണമെന്നാണ് കാരാറുകാരന്‍ പറയുന്നത്.

Related posts

പേരാവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് നേതൃയോഗം റോബിന്‍സ് ഓഡിറ്റോറിയത്തില്‍ നടന്നു………

Aswathi Kottiyoor

ഇരിട്ടി റവന്യൂ ടവർ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് എൻ ജി ഒ യൂണിയൻ മട്ടന്നൂർ

Aswathi Kottiyoor

മരം കടപുഴകി വീണ് വീട് തകർന്നു

Aswathi Kottiyoor
WordPress Image Lightbox