25.5 C
Iritty, IN
May 11, 2024
  • Home
  • kannur
  • കൃ​ഷി വ​കു​പ്പി​ന്‍റെ ഓ​ണം പ​ച്ച​ക്ക​റി വി​പ​ണി​ തു​ട​ങ്ങി
kannur

കൃ​ഷി വ​കു​പ്പി​ന്‍റെ ഓ​ണം പ​ച്ച​ക്ക​റി വി​പ​ണി​ തു​ട​ങ്ങി

ക​ണ്ണൂ​ർ: കൃ​ഷി വ​കു​പ്പി​ന്‍റെ ഓ​ണം പ​ച്ച​ക്ക​റി വി​പ​ണ​ന ച​ന്ത​യ്ക്ക് തു​ട​ക്ക​മാ​യി. ഓ​ണ സ​മൃ​ദ്ധി 2021 പ​ച്ച​ക്ക​റി ച​ന്ത​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും കൃ​ഷി വ​കു​പ്പി​ന്‍റെ അ​ര്‍​ബ​ന്‍ സ്ട്രീ​റ്റ് മാ​ര്‍​ക്ക​റ്റി​ന്‍റെ മൊ​ബൈ​ല്‍ യൂ​ണി​റ്റ് ഉ​ദ്ഘാ​ട​ന​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ നി​ര്‍​വ​ഹി​ച്ചു.
ച​ന്ത​യി​ല്‍ പ​ച്ച​ക്ക​റി​ക​ള്‍​ക്ക് പു​റ​മെ, പ​ഴ​വ​ര്‍​ഗ​ങ്ങ​ളും ക​ര്‍​ഷ​ക​രും ക​ര്‍​ഷ​ക സം​ഘ​ങ്ങ​ളും നി​ര്‍​മി​ക്കു​ന്ന മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​യ എ​ള്ളെ​ണ്ണ, ആ​റ​ളം ബ്രാ​ന്‍​ഡ് അ​രി, മ​റ​യൂ​ര്‍ ശ​ര്‍​ക്ക​ര, തേ​ന്‍ തു​ട​ങ്ങി​യ​വ​യും വി​ല്‍​പ്പ​ന​യ്ക്കു​ണ്ട്.
ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ലെ സം​ഘ​മൈ​ത്രി വി​പ​ണ​ന ശാ​ല​യി​ല്‍ ര​ണ്ടു കൗ​ണ്ട​റു​ക​ളാ​ണ് വി​ല്‍​പ്പ​ന​യ്ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ജി​ല്ല​യി​ലെ ക​ര്‍​ഷ​ക​ര്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ള്‍, വ​ട്ട​വ​ട കാ​ന്ത​ല്ലൂ​ര്‍ മേ​ഖ​ല​ക​ളി​ലെ ശീ​ത​കാ​ല പ​ച്ച​ക്ക​റി​ക​ള്‍, സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു നി​ന്ന് ഹോ​ര്‍​ട്ടി കോ​ര്‍​പ്പ് വ​ഴി സം​ഭ​രി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ള്‍ എ​ന്നി​വ​യെ​ല്ലാം ച​ന്ത​യി​ല്‍ ല​ഭി​ക്കും.
ജി​ല്ല​യി​ലെ ക​ര്‍​ഷ​ക​ര്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ള്‍ പൊ​തു​വി​പ​ണി​യി​ലെ സം​ഭ​ര​ണ വി​ല​യെ​ക്കാ​ള്‍ 10 ശ​ത​മാ​നം അ​ധി​ക​വി​ല ന​ല്‍​കി​യാ​ണ് സം​ഭ​രി​ക്കു​ന്ന​ത്. പ​ച്ച​ക്ക​റി​ക​ള്‍ പൊ​തു​വി​പ​ണി​യി​ലെ വി​ല​യെ​ക്കാ​ള്‍ 30 ശ​ത​മാ​നം വി​ല​ക്കു​റ​വി​ലാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​ത്.
ഓ​ണം പ​ച്ച​ക്ക​റി വി​പ​ണ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു 143 ച​ന്ത​ക​ളാ​ണ് ജി​ല്ല​യി​ല്‍ കൃ​ഷി വ​കു​പ്പ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ച​ന്ത​ക​ളി​ല്‍ 30 എ​ണ്ണം ഹോ​ര്‍​ട്ടി കോ​ര്‍​പ്പും ആ​റെ​ണ്ണം വി​എ​ഫ്പി​സി​കെ​യും 107 എ​ണ്ണം കൃ​ഷി​ഭ​വ​നു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ്.വി​വി​ധ ഫാ​മു​ക​ള്‍, കൃ​ഷി വ​കു​പ്പി​ന്‍റെ ലാ​ബു​ക​ള്‍, എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം, ജി​ല്ലാ ഓ​ഫീ​സ് സ്റ്റാ​ഫ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ച​ന്ത ന​ട​ത്തു​ന്ന​ത്. 20ന് ​ച​ന്ത സ​മാ​പി​ക്കും.

Related posts

വ​ർ​ധി​പ്പി​ച്ച ട്രെ​യി​ൻ യാ​ത്രാ​നി​ര​ക്കു​ക​ൾ പി​ൻ​വ​ലി​ക്ക​ണം ; എ​ൻ​എം​ആ​ർ​പി​സി

Aswathi Kottiyoor

ബ​സു​ക​ളി​ലെ ഏ​കീ​കൃ​ത ന​ന്പ​ർ സം​വി​ധാ​ന​ത്തി​ന് പേ​റ്റ​ന്‍റ് ല​ഭി​ച്ചു

Aswathi Kottiyoor

അനധികൃത പാര്‍ക്കിങ്ങ്; ഉടമകള്‍ക്ക് നോട്ടീസ് നല്‍കാനും നിശ്ചിത സമയപരിധിക്കുള്ളില്‍ വാഹനങ്ങള്‍ മാറ്റിയില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കാനും ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗം

Aswathi Kottiyoor
WordPress Image Lightbox