26.3 C
Iritty, IN
May 10, 2024
  • Home
  • kannur
  • അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണം പാ​ളു​ന്നു
kannur

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണം പാ​ളു​ന്നു

ക​ണ്ണൂ​ർ: കോ​വി​ഡ് കാ​ല​ത്ത് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് ക​ണ്ണൂ​ർ ജി​ല്ല​യി​ൽ എ​ത്തി​യ അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ് താ​ളം തെ​റ്റി. പ​ല​പ്പോ​ഴും ഇ​വ​രു​ടെ താ​മ​സ​സ്ഥ​ല​ത്തെ​ക്കു​റി​ച്ചോ മേ​ൽ​വി​ലാ​സ​ത്തെ​ക്കു​റി​ച്ചോ അ​റി​വി​ല്ലാ​ത്ത​തു​കാ​ര​ണം വെ​ട്ടി​ലാ​കു​ന്ന​ത് പോ​ലീ​സാ​ണ്. അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് താ​മ​സ​സ്ഥ​ലം ഒ​രു​ക്കു​ന്ന​വ​ർ, ഇ​വ​രെ ജോ​ലി​ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​വ​ർ, ഇ​വി​ടേ​ക്ക് എ​ത്തി​ക്കു​ന്ന​വ​ർ എ​ന്നി​വ​ർ തൊ​ഴി​ലാ​ളി​ക​ള​ടെ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ അ​ത​ത് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ന​ൽ​ക​ണ​മെ​ന്നാ​ണ് നി​യ​മം. എ​ന്നാ​ൽ ഇ​തു പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല.
ഇ​വ​ർ താ​മ​സി​ക്കു​ന്ന പ​ല​യി​ട​ങ്ങ​ളി​ലും അ​ക്ര​മ​വും കൊ​ല​പാ​ത​ക​ങ്ങ​ളും മ​ദ്യ​ല​ഹ​രി​യി​ൽ വെ​ട്ടും കു​ത്തും വ​രെ പ​തി​വാ​ണ്. എ​ന്നാ​ൽ ഇ​വ​രു​ടെ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്നു​മി​ല്ല. നേ​ര​ത്തെ ആ​ധാ​ർ കാ​ർ​ഡും മ​റ്റും ഹാ​ജ​രാ​ക്കി​യാ​ണ് ഏ​ജ​ന്‍റു​മാ​രും ക​രാ​റു​കാ​രും അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ളെ പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി പ​രി​ച​യ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഈ ​മേ​ൽ​വി​ലാ​സ​ങ്ങ​ളി​ൽ പ​ല​തും വ്യാ​ജ​മാ​ണെ​ന്ന് പി​ന്നീ​ട് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും പോ​ലീ​സും ഇ​ക്കാ​ര്യ​ത്തി​ൽ വേ​ണ്ട​ത്ര ജാ​ഗ്ര​ത​യോ തു​ട​ര​ന്വേ​ഷ​ണ​മോ ന​ട​ത്താ​റി​ല്ല. പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​മാ​ക​ട്ടെ അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ൾ എ​ന്ന​പേ​രി​ൽ ഇ​ത്ത​ര​ക്കാ​രെ താ​മ​സി​പ്പി​ക്കു​മ്പോ​ഴും വ​ലി​യൊ​രു​കൂ​ട്ടം ഈ ​ക​ണ​ക്കി​ലും പു​റ​ത്താ​ണ്. താ​മ​സ​സ്ഥ​ല​ത്തോ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലോ അ​ക്ര​മ​മോ സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​മോ ന​ട​ത്തി പ​ല തൊ​ഴി​ലാ​ളി​ക​ളും സ്ഥ​ലം വി​ടാ​റു​ണ്ട്. കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ഇ​വ​രെ പി​ന്നീ​ട് ക​ണ്ടെ​ത്താ​നും ക​ഴി​യാ​റി​ല്ല.
അ​തി​ഥി​തൊ​ഴി​ലാ​ളി സം​ഘ​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടി​വ​രു​ന്ന​ത് ദു​രി​ത​മാ​കു​ന്നു​ണ്ടെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളും പ​രാ​തി​പ്പെ​ടു​ന്നു​ണ്ട്. ഒ​രു കെ​ട്ടി​ട​ത്തി​ൽ​ത്ത​ന്നെ താ​മ​സി​ക്കു​ന്ന പ​ല​ർ​ക്കും പ​ര​സ്പ​രം അ​റി​യു​ക​പോ​ലു​മി​ല്ലെ​ന്ന​ത് പോ​ലീ​സി​നെ​യും വ​ട്ടം ക​റ​ക്കു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ട​ക്കാ​ല​ത്ത് നി​ല​ച്ചു​പോ​യ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ് വീ​ണ്ടും ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Related posts

സില്‍വര്‍ ലൈന്‍ കല്ലിടല്‍; കണ്ണൂരില്‍ പ്രതിഷേധം തുടരുന്നു*

Aswathi Kottiyoor

റോ​ഡ് പൊ​ളി​ഞ്ഞു; നെ​ടും​പൊ​യി​ൽ – മാ​ന​ന്ത​വാ​ടി പാ​ത​യി​ൽ ഗ​താ​ഗതം ദു​ഷ്ക​രം

Aswathi Kottiyoor

മ​ല​ബാ​റി​ന്‍റെ വ​ലി​യ ഇ​ട​യ​ൻ എഴു​പ​ത്ത​ഞ്ചി​ന്‍റെ നി​റ​വി​ൽ

Aswathi Kottiyoor
WordPress Image Lightbox