• Home
  • Uncategorized
  • നാലാം ലോക കേരള സഭ ജൂൺ 13 മുതൽ; സംഘാടക സമിതി രൂപീകരിച്ചു
Uncategorized

നാലാം ലോക കേരള സഭ ജൂൺ 13 മുതൽ; സംഘാടക സമിതി രൂപീകരിച്ചു

തിരുവനന്തപുരം: ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ചേരുന്ന ലോകകേരളസഭയുടെ നാലാം സമ്മേളനത്തിന് നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരിച്ചു. മന്ത്രിമാരായ ജി.ആര്‍ അനില്‍, വി. ശിവന്‍കുട്ടി, നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷണന്‍, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.വി അബ്ദുള്‍ ഖാദര്‍ എന്നിവരാണ് രക്ഷാധികാരികള്‍.

സമിതിയുടെ ചെയര്‍മാനായി ഇ.ടി ടൈയ്സണ്‍ മാസ്റ്റര്‍ എം.എല്‍.എ യേയും വൈസ് ചെയര്‍മാന്‍മാരായി സലീം പളളിവിള (പ്രവാസി കോണ്‍ഗ്രസ്സ്), ശ്രീകൃഷ്ണ പിളള (പ്രവാസി സംഘം), എം.നാസര്‍ പൂവ്വച്ചല്‍, കെ.പി മുഹമ്മദ് കുട്ടി എന്നിവരേയും കണ്‍വീനറായും പ്രവാസി വെൽഫയർ ബോർഡ് ഡയറക്ടർ കെ. സി.സജീവ് തൈയ്ക്കാടിനെയും തിരഞ്ഞെടുത്തു. 25 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും യോഗം തിരഞ്ഞെടുത്തു.

തൈയ്ക്കാട് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ പി. നോർക്കറൂട്ട്സ് റസിഡൻ്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷണന്‍ അധ്യക്ഷത വഹിച്ചു. ഇ.ടി ടൈയ്സണ്‍ മാസ്റ്റര്‍ എം. എൽ. എ മുഖ്യാതിഥിയായ യോഗത്തില്‍ നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (ഇന്‍-ചാര്‍ജ്ജ്) അജിത്ത് കോളശ്ശേരി, പ്രവാസി ക്ഷേമനിധി ബോര്‍ഡ് സി.ഇ.ഒ സഹീദ്, പ്രവാസി വെൽഫയർ ബോർഡ് ഡയറക്ടർ കെ. സി.സജീവ് തൈയ്ക്കാട് എന്നിവര്‍ സംസാരിച്ചു. സംസ്ഥാനത്തെ വിവിധ പ്രവാസി സംഘടനാ നേതാക്കളും പ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചു.

Related posts

കടമെടുപ്പ് പരിധി; സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ണായക ഹര്‍ജിയിൽ ഇന്ന് സുപ്രീം കോടതിൽ വാദം

Aswathi Kottiyoor

ഒടുവിൽ ​ഗണേഷ് കുമാറിനും സമ്മതിക്കേണ്ടി വന്നു, ഇലക്ട്രിക് ബസുകൾ വന്ന ശേഷം ഇക്കാര്യത്തിൽ കുറവ് സംഭവിച്ചു

Aswathi Kottiyoor

ആറളം ഫാമിൽ ആദ്യ അക്രമവും മരണവും 2014 ൽ. രഘു ഈ പരമ്പരയിലെ പന്ത്രണ്ടാമൻ

Aswathi Kottiyoor
WordPress Image Lightbox