• Home
  • kannur
  • സില്‍വര്‍ ലൈന്‍ കല്ലിടല്‍; കണ്ണൂരില്‍ പ്രതിഷേധം തുടരുന്നു*
kannur

സില്‍വര്‍ ലൈന്‍ കല്ലിടല്‍; കണ്ണൂരില്‍ പ്രതിഷേധം തുടരുന്നു*

കണ്ണൂര്‍ എടക്കാടാണ് സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ പ്രതിഷേധം നടക്കുന്നത്. കല്ലിടല്‍ നാട്ടുകാര്‍ തടഞ്ഞു. ഉദ്യോഗസ്ഥരും പൊലീസുകാരും നാട്ടുകാരും തമ്മില്‍ വലിയ വാക്കേറ്റമുണ്ടായി. ഇവിടെ സ്ഥാപിച്ച ഒരു കല്ല് പ്രദേശവാസികള്‍ പിഴുതുമാറ്റി. അപ്രതീക്ഷിതമായാണ് കല്ലിടാനെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. കല്ലിടാനെത്തുമെന്ന് ആരെയും അറിയിച്ചില്ല. തങ്ങളെ കബളിപ്പിക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമം നടത്തിയത്. ഒളിച്ചും പാത്തും ചെയ്യേണ്ട കാര്യമല്ല ഇത്. കൃത്യമായി വിവരമറിയിക്കണം. വേണ്ടപ്പെട്ട ആളുകളെ വിവരമറിയിച്ചേ കുറ്റിയടിക്കൂ എന്ന് മുഖ്യമന്ത്രി പറഞ്ഞതാണ്. അത് പാലിക്കപ്പെട്ടില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.
ദേശീയ പാതയ്ക്കും ജലപാതയ്ക്കുമൊക്കെ നേരത്തെ സ്ഥലമെടുത്തതാണ്. വികസനത്തിന് തങ്ങള്‍ എതിരല്ല. പക്ഷേ, ജനങ്ങളെ ദ്രോഹിക്കാന്‍ അനുവദിക്കില്ല. ഈ പ്രതിഷേധങ്ങളില്‍ രാഷ്ട്രീയമില്ല. നാട്ടുകാര്‍ ഒറ്റക്കെട്ടായി പോരാടുമെന്നും നാട്ടുകാര്‍ പറഞ്ഞു. അതേസമയം, എല്ലാ പഞ്ചായത്തുകളിലും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുറത്തുനിന്നുള്ള ആളുകളെത്തിയാണ് പ്രശ്‌നമുണ്ടാക്കുന്നത്. ഇവിടെ നടക്കുന്നത് സാമൂഹികാഘാത പഠനമാണ് എന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Related posts

ഷ​മ മു​ഹ​മ്മ​ദി​നും ഇ​ര​ട്ട വോ​ട്ട്; ആ​രോ​പ​ണ​വു​മാ​യി സി​പി​എം

Aswathi Kottiyoor

“ക​ണ്ണൂ​ർ ഫൈ​റ്റ്സ് കാ​ൻ​സ​ർ’: ലോ​ഗോ പ്ര​കാ​ശ​നം ഇന്ന്

Aswathi Kottiyoor

കണ്ണൂരിൽ വെള്ളവും ഭക്ഷണവുമില്ലാതെ അനാഥരായി ഉപേക്ഷിക്കപ്പെട്ട നിലയിൽ പതിമൂന്നു പേർഷ്യൻ പൂച്ചകൾ

Aswathi Kottiyoor
WordPress Image Lightbox