• Home
  • kannur
  • റോ​ഡ് പൊ​ളി​ഞ്ഞു; നെ​ടും​പൊ​യി​ൽ – മാ​ന​ന്ത​വാ​ടി പാ​ത​യി​ൽ ഗ​താ​ഗതം ദു​ഷ്ക​രം
kannur

റോ​ഡ് പൊ​ളി​ഞ്ഞു; നെ​ടും​പൊ​യി​ൽ – മാ​ന​ന്ത​വാ​ടി പാ​ത​യി​ൽ ഗ​താ​ഗതം ദു​ഷ്ക​രം

നെ​ടും​പൊ​യി​ൽ – മാ​ന​ന്ത​വാ​ടി അ​ന്ത​ർ​സം​സ്ഥാ​ന പാ​ത പൊ​ട്ടി​പ്പൊളി​ഞ്ഞ് യാ​ത്ര ദു​ഷ്ക​ര​മാ​യി. 24-ാം മൈ​ൽ മു​ത​ലാ​ണ് പ്ര​ധാ​ന​മാ​യും റോ​ഡു തകർന്ന​ത്. വ​ള​വു​ക​ളിലെ റോഡുകൾ പൊ​ളി​ഞ്ഞ​തോ​ടെ ച​ര​ക്കു വാ​ഹ​നങ്ങ​ൾ​ക്കും ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്കും ഒ​രു​പോ​ലെ ഗ​താ​ഗ​തം ദു​ഷ്ക​ര​മാ​ണ്. മെ​റ്റ​ലു​ക​ൾ പൊ​ളി​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വാ​കു​ന്നു.

കൊ​ട്ടി​യൂ​ർ – ബോ​യ്​സ് ടൗ​ൺ റോ​ഡി​ൽ അ​റ്റ​കു​റ്റ​പ്പണി ന​ട​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ടു​ത​ലും പോ​കു​ന്ന് ഇ​തു​വ​ഴി​യാ​ണ്. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളും, കെ​എ​സ്ആ​ർ​ടി​സി ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​സ​ഞ്ച​ർ വാ​ഹ​ന​ങ്ങ​ളും ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​താ​ണ്. ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട്, തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ നി​ന്ന് ക​ണ്ണൂ​ർ ജി​ല്ല​യി​ലെ​ക്ക് എ​ത്താ​നു​ള്ള പ്ര​ധാ​ന റോ​ഡാ​ണി​ത്. മ​ട്ട​ന്നൂ​ർ എയ​ർ​പോ​ട്ടി​ലേ​ക്കു​ള്ള അ​ന്ത​ർ സം​സ്ഥാ​ന പാ​ത​ക​ളി​ൽ ഒ​ന്നാ​ണി​ത്. കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡാ​ണ് നി​ല​വി​ൽ ചു​ര​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ ചു​മ​തല വ​ഹി​ക്കു​ന്ന​ത്.

Related posts

കി​ഴ​ക്കേ​ക​വാ​ട​ത്തി​ൽ സാ​ധാ​ര​ണ ടി​ക്ക​റ്റി​ല്ല; വട്ടംചുറ്റി റെയിൽവേ യാ​ത്ര​ക്കാ​ർ

Aswathi Kottiyoor

കൊ​ല​പാ​ത​കരാ​ഷ്ട്രീ​യ​ത്തെ ഒ​റ്റ​പ്പെ​ടു​ത്തും: എം.​വി. ജ​യ​രാ​ജ​ന്‍

Aswathi Kottiyoor

കണ്ണൂർ കല്യാശ്ശേരിയിൽ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox