32.8 C
Iritty, IN
February 23, 2024
  • Home
  • kannur
  • മ​ല​ബാ​റി​ന്‍റെ വ​ലി​യ ഇ​ട​യ​ൻ എഴു​പ​ത്ത​ഞ്ചി​ന്‍റെ നി​റ​വി​ൽ
kannur

മ​ല​ബാ​റി​ന്‍റെ വ​ലി​യ ഇ​ട​യ​ൻ എഴു​പ​ത്ത​ഞ്ചി​ന്‍റെ നി​റ​വി​ൽ

ക​ണ്ണൂ​ർ: ത​ല​ശേ​രി അ​തി​രൂ​പ​താ​ധ്യ​ക്ഷ​നും ഭാ​ര​ത ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ​സ​മി​തി​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ടി​ന് നാ​ളെ 75 വ​യ​സ് പൂ​ർ​ത്തി​യാ​കു​ന്നു. ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​ക ആ​ഘോ​ഷ​ങ്ങ​ളൊ​ന്നു​മി​ല്ല. അ​തി​രൂ​പ​താ​കേ​ന്ദ്ര​ത്തി​ലെ വൈ​ദി​ക​രോ​ടൊ​പ്പം രാ​വി​ലെ ആ​ർ​ച്ച്ബി​ഷ​പ്സ് ഹൗ​സ് ചാ​പ്പ​ലി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. പൗ​രോ​ഹി​ത്യ സ്വീ​ക​ര​ണ​ത്തി​ന്‍റെ സു​വ​ർ​ണ​ജൂ​ബി​ലി വ​ർ​ഷം കൂ​ടി​യാ​ണ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ടി​ന് ഈ ​വ​ർ​ഷം.

ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ തൃ​തീ​യ അ​ധ്യ​ക്ഷ​നാ​യി 2014 ഒ​ക്ടോ​ബ​ർ 30നാ​ണ് അ​ദ്ദേ​ഹം ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. മ​ല​ബാ​ർ മേ​ഖ​ല​യി​ലെ ക്രൈ​സ്ത​വ​സ​മൂ​ഹ​ത്തി​നു മു​ഴു​വ​ൻ നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ന​ല്ല ഇട​യ​നാ​ണ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട്. ആ​ത്മീ​യ​മേ​ഖ​ല​യി​ൽ മാ​ത്ര​മ​ല്ല, സാ​മൂ​ഹ്യ​സാം​സ്കാ​രി​ക​രാ​ഷ്ട്രീ​യ മേ​ഖ​ല​ക​ളി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ജീ​വ​സാ​ന്നി​ധ്യ​മു​ണ്ട്. ക​ർ​ഷ​ക​രു​ടെ ഉ​ന്ന​മ​ന​ത്തി​നു​വേ​ണ്ടി​യും അ​വ​കാ​ശ​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​മു​ള്ള പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ധീ​ര​മാ​യ നേ​തൃ​ത്വം കൊ​ടു​ത്തു​കൊ​ണ്ടാ​ണ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട് ശ്ര​ദ്ധേ​യ​നാ​കു​ന്ന​ത്.

കോ​ത​മം​ഗ​ലം രൂ​പ​ത​യി​ലെ ആ​ര​ക്കു​ഴ​യി​ൽ 1946 ജൂ​ണ്‍ 23ന് ​ഞ​റ​ള​ക്കാ​ട്ട് വ​ർ​ക്കി-​മേ​രി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യി മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട് ജ​നി​ച്ചു. പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം ആ​ര​ക്കു​ഴ​യി​ലാ​യി​രു​ന്നു. 1960ൽ ​അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം വ​യ​നാ​ട്ടി​ലെ ന​ട​വ​യ​ലി​ലേ​ക്കു കു​ടി​യേ​റി. ന​ട​വ​യ​ൽ സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ൽ​നി​ന്ന് എ​സ്എ​സ്എ​ൽ​സി പാ​സാ​യ​ശേ​ഷം ത​ല​ശേ​രി സെ​ന്‍റ് ജോ​സ​ഫ്സ് മൈ​ന​ർ സെ​മി​നാ​രി​യി​ൽ വൈ​ദി​ക​പ​ഠ​ന​ത്തി​നാ​യി ചേ​ർ​ന്നു. ആ​ലു​വ മം​ഗ​ല​പ്പു​ഴ പൊ​ന്തി​ഫി​ക്ക​ൽ സെ​മി​നാ​രി​യി​ൽ​നി​ന്ന് ത​ത്വ​ശാ​സ്ത്ര ദൈ​വ​ശാ​സ്ത്ര പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ത​ല​ശേ​രി രൂ​പ​ത​യ്ക്കു​വേ​ണ്ടി 1971 ഡി​സം​ബ​ർ 20ന് ​പു​ണ്യ​സ്മ​ര​ണാ​ർ​ഹ​നാ​യ മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​ള്ളോ​പ്പി​ള്ളി​യി​ൽ​നി​ന്ന് പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു. ത​ല​ശേ​രി സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ വ​ച്ചാ​യി​രു​ന്നു പൗ​രോ​ഹി​ത്യ സ്വീ​ക​ര​ണം.

ക​ണി​ച്ചാ​ർ ഇ​ട​വ​ക​യി​ൽ സ​ഹ​വി​കാ​രി​യാ​യി​ട്ടാ​യി​രു​ന്നു ആ​ദ്യ​നി​യ​മ​നം. പി​ന്നീ​ട് വ​യ​നാ​ട്ടി​ലു​ള്ള അ​രി​ഞ്ചേ​ർ​മ​ല, ക​ണി​യാ​ന്പ​റ്റ ഇ​ട​വ​ക​ക​ളു​ടെ വി​കാ​രി​യാ​യി. 1973ൽ ​മാ​ന​ന്ത​വാ​ടി രൂ​പ​ത സ്ഥാ​പി​ത​മാ​യ​പ്പോ​ൾ ആ ​രൂ​പ​ത​യി​ൽ ചേ​ർ​ന്ന് ഇ​ട​വ​ക വി​കാ​രി, മി​ഷ​ൻ​ലീ​ഗ് ഡ​യ​റ​ക്ട​ർ, അ​തി​രൂ​പ​ത പ്രൊ​ക്യു​റേ​റ്റ​ർ, പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ, വി​കാ​രി ജ​ന​റാ​ൾ തു​ട​ങ്ങി​യ നി​ല​ക​ളി​ൽ സേ​വ​നം ചെ​യ്തു. മാ​ന​ന്ത​വാ​ടി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ എ​മ്മാ​നു​വേ​ൽ പോ​ത്ത​നാ​മൂ​ഴി​യു​ടെ ആ​ക​സ്മി​ക നി​ര്യാ​ണ​ത്തെ​ത്തു​ട​ർ​ന്ന് ഒ​ഴി​വ് വ​ന്ന​പ്പോ​ൾ രൂ​പ​താ അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യി നി​യ​മി​ത​നാ​യ​ി.

2008ൽ ​ഭ​ദ്രാ​വ​തി രൂ​പ​ത സ്ഥാ​പി​ത​മാ​യ​പ്പോ​ൾ അ​വി​ടെ ആ​ദ്യ​ത്തെ വി​കാ​രി ജ​ന​റാ​ളാ​യി. 2010ൽ ​മാ​ണ്ഡ്യ ആ​സ്ഥാ​ന​മാ​ക്കി പു​തി​യ രൂ​പ​ത​യു​ണ്ടാ​യ​പ്പോ​ൾ അ​വി​ടെ പ്ര​ഥ​മ മെ​ത്രാ​നാ​യി നി​യ​മി​ത​നാ​കു​ക​യും 2010 ഏ​പ്രി​ൽ ഏ​ഴി​ന് ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ്പാ​യി​രു​ന്ന മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റ​ത്തി​ൽ​നി​ന്ന് മെ​ത്രാ​ഭി​ഷേ​കം സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. ബം​ഗ​ളൂ​രു ന​ഗ​രം ഉ​ൾ​പ്പെ​ടു​ന്ന മാ​ണ്ഡ്യ രൂ​പ​ത​യ്ക്ക് രൂ​പ​ഭാ​വ​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യെ​ടു​ത്ത​ത് മാ​ർ ഞ​റ​ള​ക്കാ​ട്ടി​ന്‍റെ അ​ക്ഷീ​ണ​പ്ര​യ​ത്നം മൂ​ല​മാ​ണ്.

മ​ത​ബോ​ധ​ന ദൈ​വ​ശാ​സ്ത്ര​ത്തി​ൽ റോ​മി​ലെ സ​ലേ​ഷ്യ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് ബി​രു​ദാ​ന​ന്ത​ര ബി​രു​ദം ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ള്ള മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട് സീ​റോ മ​ല​ബാ​ർ മ​ത​ബോ​ധ​ന​ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ, കെ​സി​ബി​സി ഹെ​ൽ​ത്ത് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ, കു​ന്നോ​ത്ത് ഗു​ഡ്ഷെ​പ്പ​ഡ് സെ​മി​നാ​രി ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ, ദൈ​വ​വി​ളി ക​മ്മീ​ഷ​ൻ അം​ഗം, സീ​റോ മ​ല​ബാ​ർ സ്ഥി​രം സി​ന​ഡ് അം​ഗം എ​ന്നീ​നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

Related posts

കണ്ണൂർ ജില്ലയിൽ 1246 പേർക്ക് കൂടി കോവിഡ് ; 1229 പേർക്ക് സമ്പർക്കത്തിലൂടെ

Aswathi Kottiyoor

ഇന്ന് കൊവിഡ് വാക്‌സിനേഷന്‍ 3 കേന്ദ്രങ്ങളില്‍

Aswathi Kottiyoor

തൊടുപുഴ: പതിമൂന്നുവയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതിക്ക് മൂന്നരവർഷം കഠിനതടവും 1.10 ലക്ഷം രൂപ പിഴയും.

Aswathi Kottiyoor
WordPress Image Lightbox