ഇന്ന് ചിങ്ങം ഒന്ന് ; മലയാളക്കരയ്ക്ക് ഇന്നു പുതുവർഷപ്പിറവി
മലയാളക്കരയ്ക്ക് ഇന്നു പുതുവർഷപ്പിറവി. കൊല്ലവർഷത്തിലെ ആദ്യമാസമായ ചിങ്ങം ഒന്ന് ഇന്ന്. കർക്കടകം പൊയ്തൊഴിഞ്ഞ് ചിങ്ങം പിറക്കുന്നതോടെ കാലാവസ്ഥയും മാറും. ചിങ്ങത്തിൽ മഴയുണ്ടാകുമെങ്കിലും വെയിലും കാണും. ഓണമഴ ഓടിപ്പെയ്യുമെന്നാണു പഴഞ്ചൊല്ല്. ഇത്തവണ കർക്കടകത്തിലാണ് അത്തം തുടങ്ങിയത്.