27.7 C
Iritty, IN
February 24, 2024
  • Home
  • kannur
  • ക​ർ​ഷ​ക​രോ​ട് നീ​തി കാ​ണി​ക്ക​ണം: മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട്
kannur

ക​ർ​ഷ​ക​രോ​ട് നീ​തി കാ​ണി​ക്ക​ണം: മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട്

ത​ല​ശേ​രി: വ​ന്യ​മൃ​ഗ​ശ​ല്യം മൂ​ലം പൊ​റു​തി​മു​ട്ടു​ക​യും നാ​ണ്യ​വി​ള​ക​ളു​ടെ​യും ഭ​ക്ഷ്യ​വി​ള​ക​ളു​ടെ​യും വി​ല​ത്ത​ക​ർ​ച്ച മൂ​ലം ക​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യു​ന്ന ക​ർ​ഷ​ക​രോ​ട് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ നീ​തി കാ​ട്ട​ണ​മെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട്. ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക​ർ​ഷ​ക വി​ലാ​പ ദി​ന​ത്തി​ന്‍റെ അ​തി​രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നാ​ടി​നെ തീ​റ്റി​പ്പോ​റ്റു​ന്ന ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ അ​വ​ഗ​ണി​ക്കു​ക​യെ​ന്ന നി​ല​പാ​ടാ​ണ് കേ​ന്ദ്ര-​കേ​ര​ള സ​ർ​ക്കാ​രു​ക​ൾ​ക്കു​ള്ള​തെ​ന്നും അ​തി​നാ​ൽ ക​ർ​ഷ​ക​രു​ടെ ശ​ബ്ദം ഉ​യ​ർ​ത്തി കാ​ണി​ക്കാ​ൻ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് എ​ന്നും ക​ർ​ഷ​ക​രോ​ടൊ​പ്പം ഉ​ണ്ടാ​കു​മെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു.
അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സി​ന്‍റെ ക​ർ​ഷ​ക​ർ​ക്കു​വേ​ണ്ടി​യി​ട്ടു​ള്ള പോ​രാ​ട്ട​ത്തി​ൽ ക​ത്തോ​ലി​ക്കാ​സ​ഭ എ​ന്നും കൂ​ടെ​യു​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ർ​ച്ച്ബി​ഷ​പ് എ​മെ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ഫി​ലി​പ്പ് ക​വി​യി​ൽ, ടി​എ​സ്എ​സ്എ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ബെ​ന്നി നി​ര​പ്പേ​ൽ, ഫാ. ​ടോം ഓ​ലി​ക്ക​രോ​ട്ട്, ഫാ. ​വി​പി​ൻ വ​ട​ക്കേ​പ്പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
അ​തി​രൂ​പ​ത​യി​ലെ 110 കേ​ന്ദ്ര​ങ്ങ​ളി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളു​ടെ മു​ന്നി​ൽ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​ർ നി​ൽ​പ്പു​സ​മ​രം ന​ട​ത്തി.
വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​മ​ര​ങ്ങ​ൾ​ക്ക് ടോ​ണി ജോ​സ​ഫ് പു​ഞ്ച​ക്കു​ന്നേ​ൽ, ബേ​ബി നെ​ട്ട​നാ​നി, ചാ​ക്കോ​ച്ച​ൻ കാ​രാ​മ​യി​ൽ, ബെ​ന്നി പു​തി​യാം​പു​റം, ഫി​ലി​പ്പ് വെ​ളി​യ​ത്ത്, ബി​നോ​യ് തോ​മ​സ്, ജോ​ർ​ജ് വ​ട​ക​ര, പീ​യൂ​സ് പ​റ​യി​ടം, സി​സി​ലി പു​ഷ്പ​ക്കു​ന്നേ​ൽ, ഷീ​ജ സെ​ബാ​സ്റ്റ്യ​ൻ, ജോ​ർ​ജ് കാ​നാ​ട്ട്, ബെ​ന്നി​ച്ച​ൻ മ​ഠ​ത്തി​നാ​ൽ, മാ​ത്യു വ​ള്ളാം​കോ​ട്ട്, ടോ​മി വെ​ട്ടി​ക്കാ​ട്ട്, മൈ​ക്കി​ൾ ചാ​ണ്ടി​ക്കൊ​ല്ലി, വ​ർ​ഗീ​സ് പ​ള്ളി​ച്ചി​റ, ജി​മ്മി അ​യി​ത്ത​മ​റ്റം, ഏ​ബ്ര​ഹാം ഈ​റ്റ​ക്ക​ൽ, ഡേ​വി​സ് ആ​ല​ങ്ങാ​ട​ൻ, ജോ​ർ​ജ് വ​ലി​യ​മ​റ​ത്താ​ങ്ക​ൽ, ജോ​സ് ഏ​ത്ത​ക്കാ​ട്, ടോ​മി ക​ണ​യ​ങ്ക​ൽ, ജോ​സ് പു​ന്നോ​ത്, ജോ​ണി തോ​ല​മ്പു​ഴ, സെ​ബാ​സ്റ്റ്യ​ൻ ജാ​തി​കു​ളം, സി​ജോ ചി​ല​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts

ട്രെയിനുകള്‍ക്ക് നേരെ അക്രമം മലബാറില്‍ തുടര്‍ക്കഥ; അന്വേഷണങ്ങള്‍ എങ്ങുമെത്താത്തത് അക്രമികള്‍ക്ക് പ്രചോദനമാകുന്നു

Aswathi Kottiyoor

പൂ​ച്ച​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്ക​വെ മ​ക​െൻറ ബൈ​ക്കി​ൽ​നി​ന്നു വീ​ണ വീ​ട്ട​മ്മ മ​രി​ച്ചു

Aswathi Kottiyoor

നിയമസഭ ഇലക്ഷനിൽ 35 ശതമാനം സ്ത്രീ പ്രാതിനിധ്യം വേണമെന്ന് – കണ്ണൂർ ജില്ലാ വനിതാ സമ്മേളനം……….

Aswathi Kottiyoor
WordPress Image Lightbox