• Home
  • Iritty
  • റീ​ബി​ൽ​ഡ് കേ​ര​ള​യി​ൽ​ ഉൾ​പ്പെടു​ത്തി ന​വീ​ക​രി​ക്കു​ന്ന എ​ടൂ​ർ -ക​മ്പ​നി​നി​ര​ത്ത് റോ​ഡിന്‍റെ അളവ് തുടങ്ങി; പ്രവൃത്തി ഉടൻ
Iritty

റീ​ബി​ൽ​ഡ് കേ​ര​ള​യി​ൽ​ ഉൾ​പ്പെടു​ത്തി ന​വീ​ക​രി​ക്കു​ന്ന എ​ടൂ​ർ -ക​മ്പ​നി​നി​ര​ത്ത് റോ​ഡിന്‍റെ അളവ് തുടങ്ങി; പ്രവൃത്തി ഉടൻ

ഇ​രി​ട്ടി: റീ​ബി​ൽ​ഡ് കേ​ര​ള​യി​ൽ​ ഉൾ​പ്പെടു​ത്തി ന​വീ​ക​രി​ക്കു​ന്ന എ​ടൂ​ർ -ക​മ്പ​നി​നി​ര​ത്ത് -ആ​ന​പ്പ​ന്തി – അ​ങ്ങാ​ടി​ക്ക​ട​വ് -വാ​ണി​യ​പ്പാ​റ -ച​ര​ൾ -വ​ള​വു​പാ​റ -ക​ച്ചേ​രി​ക്ക​ട​വ് – പാ​ല​ത്തും​ക​ട​വ് റോ​ഡിന്‍റെ വീതി പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ 11 മീ​റ്റ​റായി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി അ​ള​ന്നു തി​രി​ച്ചു കു​റ്റി​യ​ടി​ക്കു​ന്ന പ്ര​വൃ​ത്തി തു​ട​ങ്ങി. ആ​ന​പ്പ​ന്തി​യി​ൽ തു​ട​ങ്ങി​യ അ​ള​വ് ഒ​രാ​ഴ്ച​യ്ക്ക​കം പൂ​ർ​ത്തി​യാ​ക്കി ഓ​ണം ക​ഴി​ഞ്ഞ ഉ​ട​ൻ പ​ണി ആ​രം​ഭി​ക്കും. 24.45 കി​ലോ​മീ​റ്റ​ർ റോ​ഡ് 128.43 കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് ഹൈ​ടെ​ക് ആ​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി 10 ന് ​മു​ഖ്യ​മ​ന്ത്രി ഓ​ൺ​ലൈ​നാ​യി നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും അ​ള​ന്നു തി​രി​ക്ക​ൽ പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ പ​ണി തു​ട​ങ്ങാ​നായില്ല.
പ്ര​ള​യാ​ന​ന്ത​ര പു​ന​ർ​നി​ർ​മാ​ണ പ​ദ്ധ​തി​യെ​ന്ന നി​ല​യി​ൽ റീ ​ബി​ൽ​ഡ് കേ​ര​ള​യി​ൽ പെ​ടു​ത്തി​യ റോ​ഡു​ക​ളു​ടെ വി​ക​സ​ന​ത്തി​നു സ​ർ​ക്കാ​ർ പ​ണം ന​ൽ​കി സ്ഥ​ലം ഏ​റ്റെ​ടു​ക്കി​ല്ല. അ​തി​നാ​ൽ വീ​തി വ​ർ​ധി​പ്പി​ക്കു​ന്ന​തു ജ​ന​പങ്കാളിത്തത്തോടെ സൗ​ജ​ന്യ​മാ​യാ​ണ്. നി​ർ​ദി​ഷ്ട റോ​ഡി​ൽ പ​ല​യി​ട​ത്തും റോ​ഡ് 7.5 മീ​റ്റ​റി​ൽ താ​ഴെ​യാ​ണ്. ഇ​താ​ണു 11 മീ​റ്റ​റി​ലേ​ക്കു വ​ർ​ധി​പ്പി​ക്കു​ന്ന​ത്. അ​യ്യ​ൻ​കു​ന്നി​ൽ പ​ഞ്ചാ​യ​ത്തു ത​ല​ത്തി​ലും വാ​ർ​ഡു ത​ല​ത്തി​ലും വി​വി​ധ ജ​ന​കീ​യ യോ​ഗ​ങ്ങ​ൾ ചേ​ർ​ന്നു നി​ര​ന്ത​ര ച​ർ​ച്ച​ക​ൾ​ക്കു ഒ​ടു​വി​ലാ​ണു റോ​ഡി​നു ഇ​രു​വ​ശ​ത്തും ഉ​ള്ള​വ​ർ വീ​തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാവ​ശ്യ​മാ​യ സ്ഥ​ലം വി​ട്ടു ന​ൽ​കു​ന്ന​ത്.
എ​ടൂ​ർ മു​ത​ൽ ആ​ന​പ്പ​ന്തി വ​രെ​യു​ള്ള 3.5 കി​ലോ​മീ​റ്റ​ർ ഒ​ഴി​കെ ബാ​ക്കി 20.95 കി​ലോ​മീ​റ്റ​റി​ലും ജ​ന​ങ്ങ​ൾ സ്ഥ​ലം വി​ട്ടുന​ൽ​കാ​ൻ സ​മ്മ​തം ന​ൽ​കി​യ​താ​യി പ​ഞ്ചാ​യ​ത്ത് – കെ​എ​സ്ടി​പി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തി​നാ​ലാ​ണു ആ​നപ്പ​ന്തി​യി​ൽ അ​ള​വു തു​ട​ങ്ങി​യ​ത്. ഇ​ന്ന​ലെ മൂ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം റോ​ഡ് അ​ള​ന്നു. എ​ടൂ​ർ – ആ​ന​പ്പ​ന്തി റൂ​ട്ടി​ലു​ള്ള​വ​രെ പ്ര​തി​നി​ധീ​ക​രി​ച്ചു എ​ത്തി​യ​വ​രു​മാ​യി ജ​ന​കീ​യ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ൾ​പ്പെ​ടെ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ അ​ന്തി​മ തീ​രു​മാ​നമാ​യി​ല്ല.
സി​മ​ന്‍റ് ട്രീ​റ്റ​ഡ് സ​ബ് ബേ​സ് ആ​ൻ​ഡ് ആ​ർ​എ​പി ഉ​പ​യോ​ഗി​ച്ച് ബി​എം ആ​ൻ​ഡ് ബി​സി (മെ​ക്കാ​ഡം ) ചെ​യ്യാ​നു​ള്ള നൂ​ത​ന ഡി​സൈ​ൻ രീ​തി​യാ​ണ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ജം​ഗ്ഷ​നു​ക​ളി​ലെ ഇ​ന്‍റ​ർ സെ​ക്ഷ​ൻ മെ​ച്ച​പ്പെ​ടു​ത്ത​ലും ന​ട​ത്തും. ടൗ​ണു​ക​ളി​ൽ ഏ​ഴ് മീ​റ്റ​റും അ​ല്ലാ​ത്തി​ട​ങ്ങ​ളി​ൽ 5.5 മീ​റ്റ​റും വീ​തി​യി​ൽ ടാ​റിം​ഗ് ന​ട​ത്തും. പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ ക​ലു​ങ്കു​ക​ൾ നി​ല​നി​ർ​ത്തും. 99 ക​ലു​ങ്കു​ക​ൾ പു​തു​താ​യി പ​ണി​യും. ഓ​വു​ചാ​ലും ടൗ​ണു​ക​ളി​ൽ ന​ട​പ്പാ​ത​യും പ​ണി​യും.
കെ​എ​സ്ടി​പി​യാ​ണ് റോ​ഡ് പ​ണി​യു​ടെ മേ​ൽ​നോ​ട്ട ചു​മ​ത​ല വ​ഹി​ക്കു​ക. നി​ർ​ദി​ഷ്ട ക​രാ​റി​ൽ ഇ​ല്ലെങ്കി​ലും വെ​മ്പു​ഴ, പു​ന്ന​ക്കു​ണ്ട് പാ​ല​ങ്ങ​ളും ക​മ്പ​നി​നി​ര​ത്ത്, ച​ര​ൾ ക​ലു​ങ്കു​ക​ളും പു​തു​ക്കി പ​ണി​യു​ന്ന​തി​നും ശിപാ​ർ​ശ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ര്യാ​ച്ച​ൻ പൈ​മ്പ​ള്ളി​ക്കു​ന്നേ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സി തോ​മ​സ്, ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​ളി ജോ​യി​ക്കു​ട്ടി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സ​ജി മ​ച്ചി​ത്താ​ന്നി, സി​ബി വാ​ഴ​ക്കാ​ല, ജോ​സ് എ​വ​ൺ, ഫി​ലോ​മി​ന ക​ണ്ണം​കു​ളം, ക​രാ​ർ ക​മ്പി​നി പ്ര​തി​നി​ധി​ക​ളാ​യ റ​സീ​ൻ സി​യാ​ദ്, അ​ന​സ് മ​ല​ബാ​ർ, പ്രോ​ജ​ക്ട് മാ​നേ​ജ​ർ വി.​ര​വി, ഡെ​പ്യൂ​ട്ടി പ്രോ​ജ​ക്ട് മാ​നേ​ജ​ർ വ​ർ​ഗീ​സ് ഏ​ബ്ര​ഹാം, ജോ​സ് അ​ണി​യ​റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts

ആയിരങ്ങളുടെ വീട്ടുപടിക്കൽ നാലുപതിറ്റാണ്ടിലേറെ തപാലുമായി എത്തിയ ചന്ദ്രൻ തപാലോഫീസിന്റെ പടിയിറങ്ങുന്നു

Aswathi Kottiyoor

ഉൽപ്പാദന, സേവന, പാശ്ചാത്തല മേഖലക്ക് ഊന്നൽ നൽകി ഉളിക്കൽ ഗ്രാമപഞ്ചായത്ത് ബജറ്റ്

Aswathi Kottiyoor

ഇരിട്ടി മട്ടന്നൂര്‍ റൂട്ടില്‍ ഇരുപത്തി ഒന്നാംമൈലിലില്‍ കാര്‍ അപകടത്തില്‍പ്പെട്ടു.

Aswathi Kottiyoor
WordPress Image Lightbox