28.2 C
Iritty, IN
May 2, 2024
  • Home
  • Kelakam
  • പ്രതിഷേധ സൂചകമായി സ്പോർട്സ് താരത്തിന് പുരസ്ക്കാരം കൈമാറി യൂത്ത് കോൺഗ്രസ്‌.
Kelakam

പ്രതിഷേധ സൂചകമായി സ്പോർട്സ് താരത്തിന് പുരസ്ക്കാരം കൈമാറി യൂത്ത് കോൺഗ്രസ്‌.

ഇന്ത്യയിലെ പരമോന്നത കായികബഹുമതിയായ ഖേൽരത്നാ പുരസ്കാരത്തിൽ നിന്ന് രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കിയ സംഭവത്തിൽ പ്രതിഷേധിച്ചാണ് മണ്ഡലം അടിസ്ഥാനത്തിൽ മികച്ച കായികതാരത്തിന് യൂത്ത് കോൺഗ്രസ് പുരസ്‌കാരം നൽകിയത്.സംസ്ഥാനത്ത് ഉടനീളം രാജീവ് ഗാന്ധിയുടെ ജന്മ വാർഷികദിനമായ ഇന്ന് ഇത്തരത്തിൽ മികച്ച കായികതാരത്തെ ആദരിക്കുന്നുണ്ട്.നാഷണൽ ചിൽഡ്രൻസ് ഒളിമ്പിക്സ്, ദേശീയ സ്കൂൾ ഗെയിംസ് എന്നിവയിൽ കേരള ടീമിനെ പ്രതിനിതീകരിച്ച് മികവ് തെളിയിച്ച കണിച്ചാർ ഏലപ്പീടിക സ്വദേശി അമൽ തോമസാണ് കണിച്ചാർ മണ്ഡലത്തിൽ പുരസ്‌ക്കാരത്തിന് അർഹനായത്. യൂത്ത് കോൺഗ്രസ് കണിച്ചാർ മണ്ഡലംപ്രസിഡന്റ് സിനോ ജോസ് പുരസ്‌കാരം കൈമാറി. ബ്ലോക്ക് സെക്രട്ടറി ജിബിൻ ജെയ്സൺ തയ്യിൽ, കോൺഗ്രസ് മണ്ഡലം സെക്രട്ടറി സതീഷ് മണ്ണാർകുളം,യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്‌ അരുൺ പ്രസാദ്, അഖിൽ തോമസ് തുടങ്ങിയവർ പങ്കാളികളായി.

Related posts

വനമേഖല വരണ്ടുണങ്ങി കാടുവിട്ട് മൃഗങ്ങൾ നാട്ടിലേക്ക്

Aswathi Kottiyoor

സി പി ഐ എം പാറത്തോട് ബി ബ്രാഞ്ച് സമ്മേളനം അഡ്വ: എം രാജൻ ഉത്ഘാടനം ചെയ്തു

Aswathi Kottiyoor

വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ബോ​യ്സ് ടൗ​ണി​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്ന്

Aswathi Kottiyoor
WordPress Image Lightbox