34.7 C
Iritty, IN
May 17, 2024
  • Home
  • Kerala
  • മുഖ്യമന്ത്രി പിണറായി വിജയൻ ഓണാശംസകൾ നേർന്നു
Kerala

മുഖ്യമന്ത്രി പിണറായി വിജയൻ ഓണാശംസകൾ നേർന്നു

ഈ ഓണക്കാലവും പുതിയ പ്രതീക്ഷകൾ നമ്മളിൽ നിറയ്ക്കട്ടെയെന്നും ഐക്യത്തോടെ നമ്മെ ചേർത്തു നിർത്തട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആശംസാ സന്ദേശത്തിൽ പറഞ്ഞു.
ഒരുമയുടെയും സ്‌നേഹത്തിന്റേയും സമൃദ്ധിയുടെയും സന്ദേശം വിളിച്ചോതി ഒരു തിരുവോണ ദിനം കൂടി വന്നെത്തിയിരിക്കുന്നു. പൂക്കളം തീർത്തും പുതുവസ്ത്രങ്ങൾ ധരിച്ചും സദ്യയൊരുക്കിയും ലോകമെമ്പാടുമുള്ള മലയാളികളാകെ ഓണത്തെ വരവേൽക്കുകയാണ്. പ്രതിബന്ധങ്ങൾ തരണം ചെയ്തു പ്രതിസന്ധി കാലത്തെ അതിജീവിക്കാൻ വേണ്ട പ്രത്യാശയും ഊർജ്ജവുമാണ് ഓരോ തവണയും ഓണം മനുഷ്യമനസ്സുകളിൽ പകരുന്നത്. സമത്വവും സമാധാനവും സാഹോദര്യവും ഉയർത്തിപ്പിടിച്ചു നല്ല നാളേകൾക്കായി നമുക്കൊരുമിച്ച് മുന്നേറാമെന്നും എല്ലാവർക്കും ഹൃദയപൂർവ്വം തിരുവോണാശംസകൾ നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Related posts

എക്‌സൈസ് ഉദ്യോഗസ്ഥർക്ക് ഒഴിവുള്ള തസ്തികകളിൽ താത്കാലിക സ്ഥാനക്കയറ്റം: മന്ത്രി

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് 12ന്

Aswathi Kottiyoor
WordPress Image Lightbox