34.7 C
Iritty, IN
May 17, 2024
  • Home
  • Kelakam
  • വനമേഖല വരണ്ടുണങ്ങി കാടുവിട്ട് മൃഗങ്ങൾ നാട്ടിലേക്ക്
Kelakam

വനമേഖല വരണ്ടുണങ്ങി കാടുവിട്ട് മൃഗങ്ങൾ നാട്ടിലേക്ക്

കേ​ള​കം: കൊ​ടും​വേ​ന​ലി​ൽ കാ​ടു​ക​ൾ വ​ര​ണ്ടു തു​ട​ങ്ങി​യ​തോ​ടെ വ​ന്യ​മൃ​ഗ​ങ്ങ​ൾ നാ​ടു​ക​ളി​ലേ​ക്ക്​ ഇ​റ​ങ്ങി​ത്തു​ട​ങ്ങി. വ​ന​ത്തി​നു​ള്ളി​ലെ ജ​ലാ​ശ​യ​ങ്ങ​ൾ വ​റ്റി​യ​തും ത​ളി​രി​ല​ക​ളും മ​റ്റും ഇ​ല്ലാ​താ​യ​തു​മാ​ണ്​ മൃ​ഗ​ങ്ങ​ൾ കാ​ടി​റ​ങ്ങാ​നു​ള്ള കാ​ര​ണം.

കാ​ട്ടാ​ന​യും പു​ലി​യും കാ​ട്ടു​പ​ന്നി​യും ക​ടു​വ, കു​ര​ങ്ങ്, കു​റു​ക്ക​ൻ തു​ട​ങ്ങി​യ വ​ന്യ​മൃ​ഗ​ങ്ങ​ളും കൂ​ട്ട​ത്തോ​ടെ നാ​ട്ടി​ലേ​ക്കി​റ​ങ്ങു​ക​യാ​ണ്. വ​നാ​തി​ർ​ത്തി​യി​ലു​ള്ള കാ​ർ​ഷി​ക ഗ്രാ​മ​ങ്ങ​ളി​ലും മ​റ്റും ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ തേ​ടി​യാ​ണ്​ മൃ​ഗ​ങ്ങ​ൾ എ​ത്തു​ന്ന​ത്.

വ​നാ​തി​ർ​ത്തി​ക​ളി​ൽ മാ​ത്ര​മ​ല്ല മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ ടൗ​ണു​ക​ളി​ലേ​ക്കും ഇ​വ​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്. ആ​റ​ളം, കൊ​ട്ടി​യൂ​ർ, ക​ണ്ണ​വം വ​ന​ങ്ങ​ളി​ൽ​നി​ന്നാ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലേ​െ​ക്ക​ത്തു​ന്ന​ത്.

ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കാ​ർ​ഷി​ക വി​ള​ക​ളാ​ണ് ഇ​വ ന​ശി​പ്പി​ക്കു​ന്ന​ത്. രാ​ത്രി​യി​ലും പ​ക​ലും കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​ൽ​ക്കു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണം നി​ര​വ​ധി​യാ​ണ്. വേ​ന​ൽ ക​ടു​ക്കു​ന്ന​തോ​ടെ​യാ​ണ് വ​ന്യ​മൃ​ഗ​ശ​ല്യം അ​തി​രൂ​ക്ഷ​മാ​യ​ത്. കു​ടി​വെ​ള്ള സ്രോ​ത​സ്സു​ക​ൾ കു​റ​യു​ന്ന​തും വ​ന​ത്തി​ൽ തീ​റ്റ ഇ​ല്ലാ​താ​കു​ന്ന​തു​മാ​ണ് ഇ​തി​ന് കാ​ര​ണ​മാ​കു​ന്ന​ത്. കു​ട​ക്, ബ്ര​ഹ്മ​ഗി​രി വ​ന​മേ​ഖ​ല​ക​ളി​ൽ​നി​ന്നു കൂ​ട്ട​മാ​യെ​ത്തു​ന്ന കാ​ട്ടാ​ന​ക​ളും മ​റ്റു വ​ന്യ​ജീ​വി​ക​ളും ആ​റ​ളം, കൊ​ട്ടി​യൂ​ർ വ​നാ​തി​ർ​ത്തി​ക​ളി​ലെ ചീ​ങ്ക​ണ്ണി​പ്പു​ഴ താ​വ​ള​മാ​ക്കി​യ​ത് ക​ർ​ഷ​ക​ർ​ക്ക് ക​ന​ത്ത ഭീ​ഷ​ണി​യാ​യി.

Related posts

ലഹരിയുടെ പക്ഷികൾ🚬🚬 കവർന്നെടുത്ത മലയോരമേഖല 💊 അന്വേഷണപരമ്പര നാലാം ഭാഗം -*

Aswathi Kottiyoor

അടക്കാത്തോട് സെന്റ് ജോസഫ് ദേവാലയത്തിൽ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി

Aswathi Kottiyoor

സംരംഭക വായ്പ ലൈസന്‍സ് മേള

Aswathi Kottiyoor
WordPress Image Lightbox