36.1 C
Iritty, IN
May 6, 2024
  • Home
  • Peravoor
  • മരിയ, കൃപ ഭവനുകളിൽ സഹായം എത്തിച്ചുനൽകി
Peravoor

മരിയ, കൃപ ഭവനുകളിൽ സഹായം എത്തിച്ചുനൽകി

പേ​രാ​വൂ​ർ: മാ​ന​സി​കവൈ​ക​ല്യ​മു​ള്ള​വ​രെ പ​രി​ച​രി​ക്കു​ന്ന തെ​റ്റു​വ​ഴി​യി​ലെ കൃ​പ, മ​രി​യ ഭ​വ​നു​ക​ളി​ൽ കെസിവൈഎം കോ​ള​യാ​ട് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ഹാ​യ​മെ​ത്തി​ച്ചു. പ​ത്ത് ക്വി​ൻ​റ​ൽ അ​രി , പ​ലവ്യ​ഞ്ജന​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ 45. 000 രൂ​പ​യു​ടെ സ​ഹാ​യ​മാ​ണ് എ​ത്തി​ച്ച​ത്.
ഇ​ട​വ​ക വി​കാ​രി ഫാ. ​ഫി​ലി​പ്പ് കാ​ര​ക്കാ​ട്ട്, കെ​സി​വൈ​എം ഭാ​ര​വാ​ഹി​ക​ളാ​യ അ​നൂ​പ് എ​ട്ടൊ​ന്നി​ൽ, റി​ച്ചാ​ർ​ഡ് കാ​രി​ക്ക​ക്കു​ന്നേ​ൽ, ഇ​ട​വ​കാ​ംഗങ്ങ​ളാ​യ ബി​ജു വ​ട​ക്കേ​യി​ൽ, അ​ജി കോ​ക്ക​ണ്ട​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.
പേ​രാ​വൂ​ർ: കൃ​പ, മ​രി​യ ഭ​വ​നു​ക​ളി​ൽ പാ​ൽ​ച്ചു​രം കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കി. അ​രി, ക​പ്പ, ചേ​ന, ചേ​മ്പ്, വാ​ഴ​ക്കു​ല തു​ട​ങ്ങി​യ​വ​യാ​ണ് എ​ത്തി​ച്ചു ന​ല്കി​യ​ത്.​ സു​മ​ന​സു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​നി​യും സ​ഹാ​യ​മെ​ത്തി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.​റെ​ജി ക​ന്നു​കു​ഴി​യി​ൽ ഇ​ൽ ബി​ജു ആ​മ​ക്കാ​ട്, ജി​യോ​ൺ മാ​പ​ള്ളി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.
ഇ​രി​ട്ടി: കേ​ര​ളാ സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പേ​രാ​വൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ​ആ​ഭി​മു​ഖ്യ​ത്തി​ല്‍ കൃ​പ ഭ​വ​ന്‍, മ​രി​യ ഭ​വ​ന്‍ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് സ​ഹാ​യം ന​ൽ​കി.
അ​ടി​യ​ന്ത​ര സ​ഹാ​യം എ​ന്ന നി​ല​യി​ൽ 50,000 രൂ​പ പ്ര​സി​ഡ​ന്‍റ് എ​ൻ.​ജെ. ജോ​സ​ഫ് കൃ​പ ചാ​രി​റ്റ​ബി​ൾ ചെ​യ​ർ​മാ​ൻ പി. ​സ​ന്തോ​ഷി​ന് കൈ​മാ​റി.
സ​ഹാ​യ​മെ​ത്തി​ക്ക​ണം: സ​ണ്ണി ജോ​സ​ഫ്
ഇ​രി​ട്ടി: പേ​രാ​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ തെ​റ്റു വ​ഴി​യി​ലു​ള്ള കൃ​പ ഭ​വ​ൻ അ​നാ​ഥാ​ല​യ​ത്തി​ലെ അ​ന്തേ​വാ​സി​ക​ളി​ൽ നി​ര​വ​ധി പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​തി​നാ​ൽ ഈ ​സ്ഥാ​പ​ന​ത്തി​ന് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും സാ​മ്പ​ത്തി​ക​സ​ഹാ​യ​വും അ​ടി​യ​ന്ത​ര​മാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ജി​ല്ലാ ക​ള​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

താലൂക്കാസ്പത്രിയുടെ നേതൃത്വത്തിൽ ബ്ലോക്ക് ആരോഗ്യ മേള ശനിയാഴ്ച പേരാവൂരിൽ –

Aswathi Kottiyoor

വിദ്യാകിരണം പദ്ധതി ; എസ്ടി വിഭാഗം കുട്ടികള്‍ക്കായി ലാപ്‌ടോപ്പ് വിതരണം ചെയ്തു

Aswathi Kottiyoor

പേരാവൂർ ആർട്സ് & സ്പോട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബാഡ്മിൻറൺ ടൂർണ്ണമെന്റിന് ഇന്ന് തുടക്കം.

Aswathi Kottiyoor
WordPress Image Lightbox