23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • പ്ലസ് വണ്‍ പരീക്ഷാ തീയതികളില്‍ മാറ്റമില്ല: മാതൃകാ പരീക്ഷകള്‍ ഓഗസ്റ്റില്‍ ആരംഭിക്കും
Kerala

പ്ലസ് വണ്‍ പരീക്ഷാ തീയതികളില്‍ മാറ്റമില്ല: മാതൃകാ പരീക്ഷകള്‍ ഓഗസ്റ്റില്‍ ആരംഭിക്കും

സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാ തീയതികളില്‍ മാറ്റമില്ല. സെപ്റ്റംബര്‍ 6 മുതല്‍ 16 വരെയാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ. സെപ്റ്റംബര്‍ 7 മുതല്‍ 16 വരെയാണ് വോക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാ തീയതി.

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മാതൃകാ പരീക്ഷകള്‍ ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 4 വരെ നടക്കും. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ വിദ്യാര്‍ഥികള്‍ക്ക് രക്ഷിതാവിന്റെ മേല്‍നോട്ടത്തില്‍ വീട്ടിലിരുന്ന് മാതൃകാ പരീക്ഷ എഴുതാം. പരീക്ഷ ടൈംടേബിള്‍ പ്രകാരം നിശ്ചിത സമയത്ത് വിദ്യാര്‍ഥികള്‍ക്ക് ചോദ്യപേപ്പര്‍ www.dhsekerala.gov.in എന്ന വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം. മാതൃകാ പരീക്ഷ എഴുതിയതിനു ശേഷം അധ്യാപകരുമായി ഡിജിറ്റല്‍ മാദ്ധ്യമങ്ങള്‍ വഴി സംശയ ദുരീകരണം നടത്താം.

Related posts

സം​സ്ഥാ​ന​ത്ത് 22ന് ​ബാ​ങ്ക് പ​ണി​മു​ട​ക്ക്

Aswathi Kottiyoor

രാജ്യത്ത്‌ ചേരികളിൽ 6.54 കോടി പേർ ; പ്രധാന സംസ്ഥാനങ്ങളിൽ ചേരികളിൽ താമസിക്കുന്ന കുടുംബങ്ങൾ ഏറ്റവും കുറവ്‌ കേരളത്തിൽ

Aswathi Kottiyoor

കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ളെ ന​​​ശി​​​പ്പി​​​ക്ക​​​ൽ:​ കേ​​​ന്ദ്ര നി​​​ല​​​പാ​​​ട് നി​​​രാ​​​ശാ​​​ജ​​​ന​​​കം-മ​​​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox