• Home
  • Kottiyoor
  • 100 ഹെ​ക്ട​റി​ൽ ക​ശു​മാ​വ് കൃ​ഷി വ്യാ​പ​നം; കൊ​ട്ടി​യൂ​ർ, പാ​യം പ​ഞ്ചാ​യ​ത്തു​ക​ൾ മേ​ജ​ർ പ്രോ​ജ​ക്ടി​ൽ
Kottiyoor

100 ഹെ​ക്ട​റി​ൽ ക​ശു​മാ​വ് കൃ​ഷി വ്യാ​പ​നം; കൊ​ട്ടി​യൂ​ർ, പാ​യം പ​ഞ്ചാ​യ​ത്തു​ക​ൾ മേ​ജ​ർ പ്രോ​ജ​ക്ടി​ൽ

ഇ​രി​ട്ടി: കേ​ര​ള പ്ര​ദേ​ശ് കാ​ഷ്യൂ​ സെ​ല്ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കേ​ന്ദ്ര കൃ​ഷി ക​ര്‍​ഷ​കക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള കാ​ഷ്യൂ ആ​ൻ​ഡ് കൊ​ക്കോ വി​ക​സ​ന കാ​ര്യാ​ല​യ​ത്തി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ ജി​ല്ല​യി​ല്‍ 100 ഹെ​ക്ട​ര്‍ സ്ഥ​ല​ത്തു് ക​ശു​മാ​വ് പു​തുകൃ​ഷി പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു. പ​ദ്ധ​തി​യു​ടെ മേ​ജ​ർ പ്രോ​ജ​ക്ടി​ൽ കൊ​ട്ടി​യൂ​ർ, പാ​യം പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​ൾ​പ്പെ​ടും. ഒ​രു ഹെ​ക്ട​ര്‍ സ്ഥ​ല​ത്ത് 200 ഗ്രാ​ഫ്റ്റ് തൈ ​കൃ​ഷി ചെ​യ്യു​ന്ന​തി​ന് ഇ​രു​പ​തി​നാ​യി​രം രൂ​പ ക​ർ​ഷ​ക​ർ​ക്ക് ധ​ന​സ​ഹാ​യം ന​ല്കും. അ​ത്യു​ത്പാ​ദ​ന ശേ​ഷി​യു​ള്ള ഗ്രാ​ഫ്റ്റ് തൈ​ക​ളാണ് ക​ര്‍​ഷ​ക​ര്‍​ക്ക് ന​ൽ​കു​ക. തൈ ​ആ​വ​ശ്യ​മു​ള്ള​വ​ര്‍ 30ന് ​മു​മ്പാ​യി കൊ​ട്ടി​യൂ​ര്‍ ,പാ​യം പ​ഞ്ചാ​യ​ത്തി​ലോ മെ​ന്പ​ർ​മാ​ർ​ക്കോ ഉ​ളി​ക്ക​ലി​ലെ കാ​ഷ്യൂ​സെ​ല്ലി​ന്‍റെ ഓ​ഫീ​സി​ലോ അ​പേ​ക്ഷ ന​ൽ​ക​ണം. അ​പേ​ക്ഷ​ക​ർ​ക്ക് അ​ര​യേ​ക്ക​ർ സ്ഥ​ല​ത്തെ​ങ്കി​ലും കൃ​ഷി ചെ​യ്യു​ന്ന​വ​രാ​യി​രി​ക്കും.
അ​പേ​ക്ഷ ഫോം ​പൂ​രി​പ്പി​ച്ച് പാ​സ്‌​പോ​ര്‍​ട്ട് സൈ​സ് ഫോ​ട്ടോ പ​തി​പ്പി​ച്ച് അ​തോ​ടൊ​പ്പം ആ​ധാ​ര്‍ കാ​ര്‍​ഡി​ന്‍റെ പ​ക​ര്‍​പ്പ് ,ബാ​ങ്ക് പാ​സ് ബു​ക്ക് അ​ക്കൗ​ണ്ട് ന​മ്പ​റു​ള്ള പേ​ജി​ന്‍റെ പ​ക​ര്‍​പ്പ് ,ഭൂ​മി​യു​ടെ ക​രം അ​ട​ച്ച ര​സീ​തി​ന്‍റെ പ​ക​ര്‍​പ്പ് എ​ന്നി​വ അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.
ക​ഴി​ഞ്ഞ​വ​ര്‍​ഷം ഉ​ളി​ക്ക​ല്‍, അ​യ്യ​ന്‍​കു​ന്ന് ,ആ​റ​ളം ,എ​രു​വേ​ശി, മ​യ്യി​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 250 ഹെ​ക്ട​ര്‍ സ്ഥ​ല​ത്തു കൃ​ഷി ചെ​യ്‌​തെ​ന്നും അ​വ​ര്‍​ക്ക് ധ​ന​സ​ഹാ​യ തു​ക​യു​ടെ 60 ശ​ത​മാ​നം തു​ക ന​ൽ​കി​യെ​ന്നും കേ​ര​ള പ്ര​ദേ​ശ് കാ​ഷ്യൂ സെ​ല്‍ ചെ​യ​ര്‍​മാ​ന്‍ ജോ​സ് പൂ​മ​ല അ​റി​യി​ച്ചു. ഫോ​ൺ: 9447954899 .

Related posts

*കൊട്ടിയൂർ _കോഴിക്കോട് കെ.എസ് .ആർ .ടി.സി സർവ്വീസ് തിങ്കളാഴ്ച ആരംഭിക്കും

Aswathi Kottiyoor

അപകടത്തിൽപ്പെട്ട കണ്ടെയിനർ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി

Aswathi Kottiyoor

കൊട്ടിയൂർ സ്വദേശി കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox