25 C
Iritty, IN
May 5, 2024
  • Home
  • Kottiyoor
  • പാ​ൽ​ച്ചു​രം റോഡ് പു​ന​ർ​നി​ർ​മി​ക്കാ​ൻ കെ​സി​വൈ​എ​മ്മി​ന്‍റെ മ​നു​ഷ്യ​വേ​ലി
Kottiyoor

പാ​ൽ​ച്ചു​രം റോഡ് പു​ന​ർ​നി​ർ​മി​ക്കാ​ൻ കെ​സി​വൈ​എ​മ്മി​ന്‍റെ മ​നു​ഷ്യ​വേ​ലി

കൊ​ട്ടി​യൂ​ർ: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന പാ​ൽ​ച്ചു​രം പാത മൂ​ന്നാം വ​ർ​ഷ​വും പു​ന​ർ​നി​ർ​മി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​സി​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ലെ മു​ള​വേ​ലി​ക​ൾ​ക്ക​രി​കി​ൽ മ​നു​ഷ്യ​വേ​ലി തീ​ർ​ത്ത് പ്ര​തി​ഷേ​ധി​ക്കു​ന്നു. കെ​സി​വൈ​എം പേ​രാ​വൂ​ർ, ചു​ങ്ക​ക്കു​ന്ന് മേ​ഖ​ല​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു രാ​വി​ലെ 11 നാ​ണ് പ്ര​തി​ഷേ​ധം. പു​ന​ർ​നി​ർ​മാ​ണം ന​ട​ത്താ​ത്ത​തി​നാ​ൽ യാ​ത്ര​ക്കാ​ര​ട​ക്കം ഏ​റെ പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടു​ന്ന​ത്. മ​ല​യോ​ര​മേ​ഖ​ല​യി​ലെ യു​വ​ജ​ന​ങ്ങ​ള​ട​ക്ക​മു​ള്ള​വ​ർ പ​ഠ​ന​ത്തി​നും ജോ​ലി​ക്കു​മാ​യി ഏ​റെ ആ​ശ്ര​യി​ക്കു​ന്ന റോ​ഡ് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പു​ന​ർ​നി​ർ​മി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് കെ​സി​വൈ​എം ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
എ​ല്ലാ​വ​ർ​ഷ​വും ചു​രം ഇ​ടി​യു​ന്ന അ​വ​സ്ഥ​യ്ക്കും ആ​ഴ്ച​തോ​റും വാ​ഹ​ന​ങ്ങ​ൾ കു​ടു​ങ്ങി ഗ​താ​ഗ​തം മു​ട​ങ്ങു​ന്ന​തി​നും പ​രി​ഹാ​ര​മു​ണ്ടാ​ക​ണം. പ​ത്തു കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​നി​ർ​ദേ​ശ​മു​ണ്ടാ​യി​ട്ടും സ​മ​ഗ്ര പു​ന​ർ​നി​ർ​മാ​ണം ന​ട​ത്താ​തെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ല​പാ​ടു​ക​ൾ​ക്കു​മെ​തി​രേ​യാ​ണ് സ​മ​ര​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് വി​പി​ൻ ജോ​സ​ഫ് മാ​റു​കാ​ട്ടു​കു​ന്നേ​ൽ, മാ​ന​ന്ത​വാ​ടി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജി​ഷി​ൻ മു​ണ്ട​ക്കാ​ത്ത​ട​ത്തി​ൽ, ഡെ​റി​ൻ കൊ​ട്ടാ​ര​ത്തി​ൽ, അ​ഖി​ൽ എ​ട​ത്താ​ഴെ, ജി​ബി​ൻ ത​യ്യി​ൽ, വി​മ​ൽ കൊ​ച്ചു​പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

Related posts

വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും കൊട്ടിയൂരിൽ നടന്നു

Aswathi Kottiyoor

കൊട്ടിയൂരിൽ ക്വാറന്റീൻ ലംഘിച്ച് വിവാഹം നടത്തിയ കുടുംബത്തിനെതിരെ പോലീസ് കേസെടുത്തു….

Aswathi Kottiyoor

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox