24.6 C
Iritty, IN
December 1, 2023
  • Home
  • Kottiyoor
  • കൊട്ടിയൂരിൽ ക്വാറന്റീൻ ലംഘിച്ച് വിവാഹം നടത്തിയ കുടുംബത്തിനെതിരെ പോലീസ് കേസെടുത്തു….
Kottiyoor

കൊട്ടിയൂരിൽ ക്വാറന്റീൻ ലംഘിച്ച് വിവാഹം നടത്തിയ കുടുംബത്തിനെതിരെ പോലീസ് കേസെടുത്തു….

കൊട്ടിയൂർ: ക്വാറന്റീന്‍ ലംഘിച്ച് വിവാഹം നടത്തിയ സംഭവത്തില്‍ കൊട്ടിയൂർ പന്ന്യാമല സ്വദേശി പുളിയൻമാക്കൽ തോമസിനും കുടുംബത്തിനുമെതിരെ കേളകം പോലീസ് കേസെടുത്തു. ആരോഗ്യ വകുപ്പിന്റെ പരാതിയില്‍ കേരള എപ്പിഡമിക് ആക്ട് പ്രകാരം കേളകം എസ്.എച്ച്.ഒ എ.വിപിന്‍ദാസ് ആണ്
കേസെടുത്തത്. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ വിവാഹം നടന്നത്.വധു ക്വാറൻ്റീനിലായിരുന്നതിനാൽ വെള്ളിയാഴ്ച കോവിഡ് ടെസ്റ്റ് നടത്തണമെന്ന് കൊട്ടിയൂർ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിരുന്നു. എന്നാൽ ടെസ്റ്റിനു ഒരു ദിവസം മുമ്പുതന്നെ നിർദേശം ലംഘിച്ച് വിവാഹം നടത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. കുടുംബത്തിലുൾപ്പെട്ടയാൾക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചതിനാലാണ് ക്വാറൻ്റീൻ നിർദേശിച്ചിരുന്നതെന്നും പോലീസ് അറിയിച്ചു.

Related posts

കെ സി വൈ എം ചുങ്കക്കുന്ന് മേഖല ഫാദർ സ്റ്റാൻ സ്വാമിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

Aswathi Kottiyoor

കൊട്ടിയൂരിൽ തീർഥാടക തിരക്ക്‌

Aswathi Kottiyoor

ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മേൽക്കൂര തകർന്നു

Aswathi Kottiyoor
WordPress Image Lightbox