23.9 C
Iritty, IN
September 23, 2023
  • Home
  • Kottiyoor
  • കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു.
Kottiyoor

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു.

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു. സ്കൂൾ പ്രധാനധ്യാപകൻ വർഗ്ഗീസ് ഇ.കെ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ യോഗാചാര്യൻ ഫ്രാൻസിസ് കെ.വി മുഖ്യ സന്ദേശം നൽകുകയും വിദ്യാർത്ഥികൾക്കായി യോഗ ക്ലാസ്സും പരിശീലനവും നടത്തി. മാനസീക സംഘർഷം ലഘൂകരിക്കുന്നതിനും ജീവിത ശൈലി രോഗങ്ങളെ ചെറുക്കുന്നതിനും പഠനത്തിലും ഇതര പ്രവർത്തനങ്ങളിലും ഊർജസ്വലത വർദ്ധിപ്പിക്കുന്നതിനും ചിട്ടയായ യോഗ പരിശീലനം സഹായിക്കുമെന്ന് യോഗാചാര്യൻ അഭിപ്രായപ്പെട്ടു. സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിലാണ് യോഗദിനാചരണം സംഘടിപ്പിച്ചത്. കായിക അധ്യാപിക റ്റിജി പി. ആന്റണി, എസ്.പി.സി കമ്യൂണിറ്റി പോലീസ് ഓഫീസർ സുനീഷ് പി ജോസ്, വിദ്യാർത്ഥി പ്രതിനിധി ആഗ്നസ് ഷാജി എന്നിവർ സംസാരിച്ചു.

Related posts

പേരാവൂർ നിയോജക മണ്ഡലത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ആദ്യത്തെ കോൺഗ്രസ് യൂണിറ്റ് കമ്മറ്റി നിലവിൽ വന്നു

𝓐𝓷𝓾 𝓴 𝓳

പേപ്പർ ചാലഞ്ച് ഉദ്ഘാടനം ചെയ്തു

𝓐𝓷𝓾 𝓴 𝓳

കൊട്ടിയൂർ ഗ്രാമപഞ്ചായത്തു തല വിമുക്തി കമ്മിറ്റി യോഗം നടത്തി

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox