• Home
  • kannur
  • വാ​ക്സി​നാ​യി മേ​യ​റു​ടെ നി​വേ​ദ​നം
kannur

വാ​ക്സി​നാ​യി മേ​യ​റു​ടെ നി​വേ​ദ​നം

ക​ണ്ണൂ​ര്‍: കോ​ര്‍​പ​റേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള ജൂ​ബി​ലി ഹാ​ളി​ലെ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ലേ​ക്ക് പ്ര​തി​ദി​നം ആ​യി​രം ഡോ​സ് വാ​ക്സി​ൻ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ ജി​ല്ലാ ക​ള​ക്ട​ർ​ക്കും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്കും നി​വേ​ദ​നം ന​ൽ​കി. കോ​ര്‍​പ​റേ​ഷ​നി​ലെ സ​ന്ന​ദ്ധ വോ​ള​ണ്ടി​യ​ര്‍​മാ​ര്‍, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍, ഹ​രി​ത ക​ര്‍​മ സേ​നാം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കി​യാ​ണ് നി​ല​വി​ൽ വാ​ക്സി​നേ​ഷ​ന്‍.
ഇ​പ്പോ​ഴും മു​ന്‍​ഗ​ണ​ന അ​ര്‍​ഹി​ക്കു​ന്ന പ​ല​രും വാ​ക്സി​നു​വേ​ണ്ടി നി​ര​ന്ത​രം കോ​ര്‍​പ​റേ​ഷ​നി​ല്‍ ബ​ന്ധ​പ്പെ​ട്ട് കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​ല്‍ ബാ​ര്‍​ബ​ര്‍ തൊ​ഴി​ലാ​ളി​ക​ള്‍, ഹോ​ട്ട​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍, പെ​ട്രോ​ള്‍ പ​മ്പ് ജീ​വ​ന​ക്കാ​ര്‍, വ​ര്‍​ക്ക്ഷോ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍, ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ള്‍, വ്യാ​പാ​രി​ക​ള്‍, വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ തു​ട​ങ്ങി ജ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന നി​ര​വ​ധി വി​ഭാ​ഗ​ങ്ങ​ളു​ണ്ട്.
ഇ​വ​ര്‍​ക്കാ​യി ഓ​രോ ദി​വ​സ​വും മു​ന്‍​ഗ​ണ​ന ന​ല്‍​കി വാ​ക്സി​ന്‍ ന​ല്‍​കു​ക​യാ​ണെ​ങ്കി​ല്‍ അ​ത് കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ കോ​വി​ഡ് വ്യാ​പ​നം കു​റ​യ്ക്കു​ന്ന​തി​ന് സ​ഹാ​യ​ക​മാ​കും. മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍ എ​ത്തി​ച്ചേ​രു​ന്ന ജി​ല്ലാ ആ​സ്ഥാ​ന​മെ​ന്ന നി​ല​യി​ല്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ച് അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ പ​റ​യു​ന്നു.

Related posts

ക​ണ്ണൂ​ർ: നിരക്കിൽ കുരുങ്ങി പ്രീപെയ്ഡ് ഓട്ടോ

Aswathi Kottiyoor

വാ​ക്സി​നേ​ഷ​ന്‍ ഇ​ന്ന് നാ​ല് കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 993 പേര്‍ക്ക് കൂടി കൊവിഡ്: 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox