• Home
  • Kottiyoor
  • വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും കൊട്ടിയൂരിൽ നടന്നു
Kottiyoor

വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും കൊട്ടിയൂരിൽ നടന്നു

വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് വാർഷിക പൊതുയോഗവും 2021-23 വർഷത്തെ ഭരണ സമിതി തിരഞ്ഞെടുപ്പും കൊട്ടിയൂരിൽ നടന്നു.പ്രസിഡന്റ് സ്ഥാനത്തേക്ക് ദേവസ്യ പക്ഷത്തിന്റെ പി.ആർ ലാലുവും എതിർ വിഭാഗത്തിന്റെ ടി.പി ഷാജിയും മത്സരരംഗത്തേക്ക് വന്നതോടെ വേട്ടെടുപ്പ് വേണ്ടി വന്നു.93 അംഗങ്ങൾ വേട്ടെടുപ്പിൽ പങ്കെടുത്തതോടെ മത്സരം വാശിയേറിയതായി.24 വോട്ട് പി.ആർ ലാലുവിനും 69 വോട്ട് ടി.പി ഷാജിയും നേടിയതോടെ കൊട്ടിയൂർ യൂണിറ്റ് പ്രസിഡന്റായി ടി.പി ഷാജിയെ തിരഞ്ഞെടുത്തു.36 വർഷം വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് പ്രസിഡന്റായിരുന്ന പി.എ ദേവസ്യ
മത്സരത്തിൽ പങ്കെടുത്തില്ല.വ്യാപാരി വ്യവസായി ഏകോപന സമിതി ചേംബർ മർച്ചന്റ് നേതാക്കളായ അലിക്കുട്ടി ഹാജിയും ടി.എഫ് സെബാസ്റ്റ്യന്റെയും നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.പി.എം ആന്റണിയെ സെക്രട്ടറിയായും സി.കെ വിനോദിനെ ട്രഷറർ ആയും തിരഞ്ഞെടുത്തു.പുതിയ ഭരണ സമിതി വന്നതോടെ വ്യാപാരി വ്യവസായി ഏകോപന സമിതി നസ്‌റുദീൻ വിഭാഗവുമായി ലയന സാധ്യതയും തള്ളിക്കളയുന്നില്ല ഒരു വിഭാഗം.അവരുമായി ചർച്ച നടത്തുമെന്നാണ് അറിയുന്നത്.ബുധനാഴ്ച പുതിയ ഭരണ സമിതി ചുമതല ഏൽക്കും.മുൻ പ്രസിഡന്റിനെ എല്ലാ ചുമതലകളിൽ നിന്നും ഒഴിവാക്കാനാണ് സാധ്യത വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് പ്രസിഡന്റായി ടി.പി ഷാജിയെ തിരഞ്ഞെടുത്തു,വേട്ടെടുപ്പിലാണ് പ്രസിഡന്റ് സ്ഥാനാർത്ഥിയായ ഷാജി വിജയിച്ചത്

Related posts

കൊ​ട്ടി​യൂ​ർ വൈ​ശാ​ഖ​മ​ഹോ​ത്സ​വം ഹ​രി​ത ഉ​ത്സ​വ​മാ​ക്കി ന​ട​ത്തും

Aswathi Kottiyoor

കൊട്ടിയൂർ ഐ .ജെ. എം എച്ച് എസ് എസിൽ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 4ാമത് സ്നേഹവീട് സമർപ്പണം

Aswathi Kottiyoor

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox