27.5 C
Iritty, IN
May 6, 2024
  • Home
  • Koothuparamba
  • ന്യൂ​ന​പ​ക്ഷ പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​ണം: കെ​സി​വൈ​എം
Koothuparamba

ന്യൂ​ന​പ​ക്ഷ പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​ണം: കെ​സി​വൈ​എം

ത​ല​ശേ​രി: ന്യൂ​ന​പ​ക്ഷ പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​ണമെന്ന് കെ​സി​വൈ​എം തലശേരി അതിരൂപത സമിതി ആവശ്യപ്പെട്ടു. ന്യൂ​ന​പ​ക്ഷ​ക്ഷേ​മ വ​കു​പ്പി​നു കീ​ഴി​ൽ വി​വി​ധ മ​ത്സ​ര​പ​രീ​ക്ഷ​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന കോ​ച്ചിം​ഗ് സെ​ന്‍റ​ർ ഫോ​ർ മൈ​നോ​റി​റ്റി യൂ​ത്ത് (സി​സി​എം​വൈ) ജൂ​ലൈ-​ഡി​സം​ബ​ർ ബാ​ച്ചി​ലേ​ക്ക് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ​നി​ന്ന് അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു​ള്ള വി​ശ​ദ​വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ലെ ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണം.
അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ആ​ർ​ക്കാ​ണ് അ​പേ​ക്ഷ ന​ൽ​കേ​ണ്ട​തെ​ന്നും എ​ങ്ങ​നെ അ​പേ​ക്ഷി​ക്ക​ണ​മെ​ന്നു​മു​ള്ള കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ലാ​ത്ത​താ​ണ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കു​ന്ന​ത്. സ്റ്റേ​റ്റ് മൈ​നോ​റി​റ്റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ഏ​കീ​കൃ​ത​മാ​യ ഒ​രു സം​വി​ധാ​നം നി​ല​വി​ലി​ല്ലെ​ന്നും അ​ത​ത് ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യ​ല്ലാ​തെ മ​റ്റു മാ​ർ​ഗ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നാ​ണ് അ​റി​യി​ച്ച​ത്. കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ കൃ​ത്യ​മാ​യ മ​റു​പ​ടി​ ല​ഭി​ക്കു​ന്നി​ല്ലെ​ന്നും കെ​സി​വൈ​എം ചൂ​ണ്ടി​ക്കാ​ട്ടി. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ നി​ല​നി​ൽ​ക്കു​ന്ന​തു​കൊ​ണ്ടും ലോ​ക് ഡൗ​ൺ ക​ഴി​യാ​ത്ത​തി​നാ​ലും ഉ​ദ്യോ​ഗാ​ഥി​ക​ൾ​ക്ക് നേ​രി​ട്ട് കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. അ​തി​നാ​ൽ കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ ന്യൂ​ന​പ​ക്ഷ കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ളു​ടെ​യും ഇ-​മെ​യി​ൽ വി​ലാ​സ​മോ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട ലി​ങ്കു​ക​ളോ ഔ​ദ്യോ​ഗി​ക ന്യൂ​ന​പ​ക്ഷ വെ​ബ്സൈ​റ്റു​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
യോ​ഗം കെ​സി​വൈ​എം അ​തി​രൂ​പ​ത ഡ​യ​റ​ക്‌​ട​ർ ഫാ. ​ജി​ൻ​സ് വാ​ളി​പ്ലാ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് വി​പി​ൻ മാ​റു​കാ​ട്ടു​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​മ​ൽ ജോ​യി കൊ​ന്ന​ക്ക​ൽ, സം​സ്ഥാ​ന ട്ര​ഷ​റ​ർ എ​ബി​ൻ കു​മ്പു​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് നീ​ന പ​റ​പ്പ​ള്ളി,‌ ഡെ​പ്യൂ​ട്ടി പ്ര​സി​ഡ​ന്‍റ് ടോ​ണി ജോ​സ​ഫ്, സെ​ക്ര​ട്ട​റി സ​നീ​ഷ് പാ​റ​യി​ൽ, ട്ര​ഷ​റ​ർ ജി​ൻ​സ് മാ​മ്പു​ഴ​ക്ക​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഐ​ശ്വ​ര്യ കു​റു​മു​ട്ടം, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ പ്രീ​തി മ​രി​യ, സം​സ്ഥാ​ന സി​ൻ​ഡി​ക്ക​റ്റം​ഗം ചി​ഞ്ചു വ​ട്ട​പ്പാ​റ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Aswathi Kottiyoor

കൂത്തുപറമ്പ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണ്ണമെൻറിൻ്റെ ലോഗോ പ്രകാശനം ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

കെ. കെ കൃഷ്ണൻ അനുസ്മരണ സമ്മേളനം……….

Aswathi Kottiyoor
WordPress Image Lightbox