• Home
  • kannur
  • ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ന്നു ന​ൽ​ക​ണം: കു​ടും​ബ കൂ​ട്ടാ​യ്മ
kannur

ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ന്നു ന​ൽ​ക​ണം: കു​ടും​ബ കൂ​ട്ടാ​യ്മ

ത​ല​ശേ​രി: നി​യ​ന്ത്രി​ത​മാ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ത്താ​ൻ ദേ​വാ​ല​യ​ങ്ങ​ൾ തു​റ​ന്നു​ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ത​ല​ശേ​രി അ​തി​രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി. കോ​വി​ഡി​ന്‍റെ ര​ണ്ടാം​ത​രം​ഗ​ത്തി​ൽ മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​ര​ങ്ങ​ളും ജീ​വി​ത​പ​ങ്കാ​ളി​ക​ളും മ​ക്ക​ളും ന​ഷ്ട​പ്പെ​ട്ട അ​നേ​ക​ർ തീ​വ്ര​മാ​യ ദുഃ​ഖ​ത്തി​ലും വേ​ദ​ന​യി​ലു​മാ​ണ് ജീ​വി​ത​ത്തെ നേ​രി​ടു​ന്ന​ത്. മ​രി​ച്ചു​പോ​യ പ്രി​യ​പ്പെ​ട്ട​വ​ർ​ക്കു​വേ​ണ്ടി ദേ​വാ​ല​യ​ത്തി​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ത്തു​വാ​നും സെ​മി​ത്തേ​രി​ക​ൾ സ​ന്ദ​ർ​ശി​ക്കാ​നു​മാ​കാ​ത്ത ലോ​ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ വി​ശ്വാ​സി​ക​ൾ​ക്ക് വ​ലി​യ മാ​ന​സി​ക​സം​ഘ​ർ​ഷ​വും ആ​ത്മീ​യ​വേ​ദ​ന​യും സൃ​ഷ്ടി​ക്കു​ക​യാ​ണ്. അ​തി​നാ​ൽ മ​രി​ച്ച​വ​രു​ടെ പ്രി​യ​പ്പെ​ട്ട​വ​ർ​ക്കു​വേ​ണ്ടി ദേ​വാ​ല​യ​ത്തി​ൽ ഏ​ഴ്, 14, 41, വാ​ർ​ഷി​കം തു​ട​ങ്ങി​യ ഓ​ർ​മ​ദി​ന​ങ്ങ​ളി​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കാ​നും സെ​മി​ത്തേ​രി​യി​ൽ ഒ​പ്പീ​സ് ന​ട​ത്താ​നും സാ​ധി​ക്കു​ന്നി​ല്ല. വി​ശ്വാ​സി​ക​ളു​ടെ അ​വ​കാ​ശം ല​ഘി​ക്ക​പ്പെ​ടു​ക​യാ​ണ്. ആ​ത്മീ​യ മേ​ഖ​ല​യെ പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചു​കൊ​ണ്ടു​ള്ള നി​ല​വി​ലെ ലോ​ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.
കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് തി​രു​ക്ക​ർ​മ​ങ്ങ​ൾ അ​നു​ഷ്ഠി​ക്കാ​ൻ ദേ​വാ​ല​യ​ങ്ങ​ൾ തു​റ​ന്നു ത​ര​ണം. സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച അ​ക​ലം പാ​ലി​ച്ചു​കൊ​ണ്ട് സ​മ്മേ​ളി​ക്കാ​ൻ സാ​ധി​ക്കു​ന്ന വ​ലി​പ്പം എ​ല്ലാ ദേ​വാ​ല​യ​ങ്ങ​ൾ​ക്കു​മു​ണ്ട്. അ​തി​നാ​ൽ മി​നി​മം അ​മ്പ​തു​പേ​രെ​യെ​ങ്കി​ലും പ​ങ്കെ​ടു​പ്പി​ച്ച് തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ത്തു​വാ​നു​ള്ള അ​നു​വാ​ദം ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്ന് അ​തി​രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ​യ്ക്കു​വേ​ണ്ടി ഡ​യ​റ​ക്‌​ട​ർ ഫാ. ​മാ​ത്യു ആ​ശാ​രി​പ​റ​മ്പി​ൽ, പ്ര​സി​ഡ​ന്‍റ് ഡോ. ​മാ​ത്യു മ​ണ്ഡ​പ​ത്തി​ൽ, സെ​ക്ര​ട്ട​റി ജോ​ർ​ജ് ത​യ്യി​ൽ എ​ന്നി​വ​ർ മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ അ​ഭ്യ​ർ​ത്ഥി​ച്ചു.

Related posts

നാ​ട്ടു​കാ​ർ വ​നംവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞു​വ​ച്ചു

Aswathi Kottiyoor

ല​ഹ​രി​ക്കെ​തി​രേ​യു​ള്ള സ​മ​രം പി​ശാ​ചി​ന് എ​തി​രേ​യു​ള്ള യു​ദ്ധം : മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി

Aswathi Kottiyoor

റിസോഴ്‌സ് ആന്റ് അഗ്രികള്‍ച്ചറര്‍ റിസര്‍ച്ച് സെന്റര്‍ അക്കാദമിക്ക് കോംപ്ലക്‌സ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു ഇക്കോ ലെപ്പേര്‍ഡ് ടില്ലര്‍ നിര്‍മ്മാണോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

Aswathi Kottiyoor
WordPress Image Lightbox