• Home
  • kannur
  • ഇ​ന്ന് ര​ക്ത​ദാ​താ​ദി​നം: ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്
kannur

ഇ​ന്ന് ര​ക്ത​ദാ​താ​ദി​നം: ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്

ക​ണ്ണൂ​ർ: ലോ​ക ര​ക്ത​ദാ​താ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ ര​ക്ത​ദാ​ന ക്യാ​മ്പും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ക്കു​ന്നു. ‘ ര​ക്തം ദാ​നം ചെ​യ്യൂ ലോ​ക​ത്തി​ന്‍റെ സ്പ​ന്ദ​നം നി​ല​നി​ര്‍​ത്തൂ ‘ എ​ന്ന​താ​ണ് ഈ ​വ​ര്‍​ഷ​ത്തെ ദി​നാ​ച​ര​ണ സ​ന്ദേ​ശം. സ​ന്ന​ദ്ധ ര​ക്ത​ദാ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം, ആ​വ​ശ്യ​ക​ത, ഗു​ണ​ങ്ങ​ള്‍ എ​ന്നി​വ​യെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ളി​ല്‍ അ​വ​ബോ​ധം വ​ള​ര്‍​ത്തി​യെ​ടു​ക്കു​ക​യെ​ന്ന​തി​നൊ​പ്പം ആ​രോ​ഗ്യ​മു​ള്ള ഓ​രോ വ്യ​ക്തി​യും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ര​ക്തം ദാ​നം ചെ​യ്യു​ന്ന​തി​ലൂ​ടെ മാ​ത്ര​മെ ര​ക്ത​ത്തി​ന്‍റെ ല​ഭ്യ​ത​യും സു​ര​ക്ഷി​ത​ത്വ​വും ഉ​റ​പ്പാ​ക്കാ​ന്‍ സാ​ധി​ക്കൂ എ​ന്ന സ​ന്ദേ​ശം കൂ​ടി ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​ക​യാ​ണ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ദേ​ശം.
ജി​ല്ല​യി​ലെ നാ​ല് ബ്ല​ഡ് ബാ​ങ്കു​ക​ളാ​യ ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി, ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി, ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ്, മ​ല​ബാ​ര്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ട് ര​ക്ത​ദാ​ന ക്യാ​മ്പു​ക​ള്‍ ന​ട​ത്തും. കൂ​ടാ​തെ ആ​ദ്യ​മാ​യി ര​ക്ത​ദാ​നം ചെ​യ്യു​ന്ന യു​വാ​ക്ക​ളെ ഈ ​ക്യാ​മ്പു​ക​ളി​ല്‍ വ​ച്ച് ആ​ദ​രി​ക്കും. 2020-21 കാ​ല​ഘ​ട്ട​ത്തി​ല്‍ ജി​ല്ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ര​ക്ത​ദാ​നം സം​ഘ​ടി​പ്പി​ച്ച സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളാ​യ ഡി​വൈ​എ​ഫ് ഐ (2104 ​എ​ണ്ണം ), ബ്ല​ഡ് ഡൊ​ണോ​ര്‍​സ് കേ​ര​ള (1483 എ​ണ്ണം), സേ​വാ​ഭാ​ര​തി (1244 എ​ണ്ണം ) എ​ന്നി​വ​യാ​ണ്. ഈ ​സം​ഘ​ട​ന​ക​ള്‍​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ള്‍ ലോ​ക്ക് ഡൗ​ണ്‍ തീ​രു​ന്ന മു​റ​യ്ക്ക് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് വി​ത​ര​ണം ചെ​യ്യും.
ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രാ​ഴ്ച​ക്കാ​ലം സ​ന്ന​ദ്ധ ര​ക്ത​ദാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​പു​ല​മാ​യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം)​അ​റി​യി​ച്ചു.

Related posts

കണ്ണൂർ ജി​ല്ല​യി​ൽ കൂ​ടു​ത​ൽ പ​ച്ച​ത്തേ​ങ്ങ സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ൾ

Aswathi Kottiyoor

ഊരുകൂട്ടങ്ങൾ ഇനി ഡിജിറ്റൽ പരിമിതി മറികടക്കും

Aswathi Kottiyoor

ലോക്ഡൗ‍ണിൽ നിലച്ച പറശ്ശിനിക്കടവിലെ ജലഗതാഗതം ഭാഗികമായി തുറന്നുകൊടുത്തു

Aswathi Kottiyoor
WordPress Image Lightbox