24.5 C
Iritty, IN
November 28, 2023
  • Home
  • Koothuparamba
  • ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Koothuparamba

ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കണ്ണൂര്‍: കൂത്തുപറമ്പില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീ പിടിച്ച് പൊള്ളലേറ്റ് കോഴിക്കോട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൂത്തുപറമ്പ് നരവൂര്‍ സ്വദേശി അനീഷ് കുമാര്‍(45) ആണ് മരിച്ചത്.

വ്യാഴാഴ്ച വൈകുന്നേരം ആറിനാണ് പാലത്തിന്‍കര – പാലാപറമ്പ് റോഡില്‍ ലക്ഷം വീട് കോളനിക്ക് സമീപത്ത് വച്ച് അനീഷ് സഞ്ചരിച്ച ബൈക്കിന് തീ പിടിച്ചത്.

തീ ശരീരത്തിലേക്ക് ആളിപ്പടരുന്നതിനിടയില്‍ യുവാവ് നിര്‍മാണത്തിലിരിക്കുന്ന വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. തൊഴിലാളികള്‍ തീകെടുത്തിയ ശേഷം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയാണുണ്ടായത്. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്നാണ് വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട്ടേക്ക് കൊണ്ടുപോയത്.

അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ അനീഷിനെ ആദ്യം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

കൂത്തുപറമ്പ് പോലീസ് ഇന്നലെ തന്നെ സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി ശ്രീജ സഞ്ചീവിന്റെ നേതൃത്വത്തിലുള്ള ഫോറന്‍സിക്ക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

പരിശോധന ഫലം വന്ന ശേഷം മാത്രമെ തീപിടിത്തം എങ്ങനെയുണ്ടായി എന്ന കാര്യത്തില്‍ വ്യക്തതയുണ്ടാകുവെന്ന് പോലീസ് പറഞ്ഞു.

Related posts

ജെ സി ഐ കൂത്തുപറമ്പിൻ്റെ നേതൃത്വത്തിൽ കുനൂരിൽ ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട സൈനികർക്ക് ആദരാഞ്ജലികളർപ്പിച്ചു.

Aswathi Kottiyoor

എ​ക്സൈ​സ് കോം​പ്ല​ക്സ് ഉ​ദ്ഘാ​ട​നം നാ​ളെ

Aswathi Kottiyoor

ന്യൂ​ന​പ​ക്ഷ വ​കു​പ്പ് മു​ഖ്യ​മ​ന്ത്രി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് കെ​സി​വൈ​എം

Aswathi Kottiyoor
WordPress Image Lightbox