36.8 C
Iritty, IN
May 15, 2024
  • Home
  • kannur
  • ട്രോ​ളിം​ഗ് നി​രോ​ധ​നം നി​ല​വി​ൽ വ​ന്നു
kannur

ട്രോ​ളിം​ഗ് നി​രോ​ധ​നം നി​ല​വി​ൽ വ​ന്നു

ക​ണ്ണൂ​ര്‍: ട്രോ​ളിം​ഗ് നി​രോ​ധ​നം നി​ല​വി​ൽ വ​ന്ന​തോ​ടെ ക​ണ്ണൂ​രി​ന്‍റെ തീ​ര​ദേ​ശ​മേ​ഖ​ല വ​റു​തി​യി​ൽ. ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി മു​ത​ലാ​ണ് ട്രോ​ളിം​ഗ് നി​രോ​ധ​നം നി​ല​വി​ൽ വ​ന്ന​ത്.
ജൂ​ലൈ 31 വ​രെ​യാ​ണ് യ​ന്ത്ര​വ​ത്കൃ​ത വ​ള്ള​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തി​ന് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ എ​ല്ലാ വ​ര്‍​ഷ​ങ്ങ​ളി​ലും ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തി​നു​മു​മ്പ് ര​ണ്ട് മാ​സ​ക്കാ​ലം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ അ​ടു​ത്ത മാ​സ​ത്തേ​ക്കാ​വ​ശ്യ​മാ​യ വ​ക ക​ണ്ടെ​ത്താ​റു​ണ്ട്. എ​ന്നാ​ല്‍ ര​ണ്ടു വ​ര്‍​ഷ​മാ​യി നേ​രി​ടു​ന്ന കോ​വി​ഡ് പ്ര​തി​സ​ന്ധി​യും നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ ലോ​ക്ഡൗ​ണും കാ​ലം​തെ​റ്റി പെ​യ്ത മ​ഴ​യും ഇ​വ​രു​ടെ ജീ​വി​തം പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.
ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ല്‍ വേ​ന​ൽ​മ​ഴ​യും ചു​ഴ​ലി​ക്കാ​റ്റും മൂ​ലം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ക​ട​ലി​ല്‍ പോ​കാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. 52 ദി​വ​സ​ത്തേ​ക്കാ​ണ് ട്രോ​ളിം​ഗ് നി​രോ​ധ​നം. ഇ​ക്കാ​ല​ത്ത് ദു​രി​ത​ജീ​വി​ത​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന​ത് ക​ട​ലി​നെ മാ​ത്രം ആ​ശ്ര​യി​ച്ച് ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന തീ​ര​ദേ​ശ​ത്തെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളെ​യാ​ണ്.
ട്രോ​ളിം​ഗ് കാ​ല​ത്ത് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് മ​ത്സ്യ​ങ്ങ​ള്‍ നാ​ട്ടി​ലെ​ത്തു​മെ​ന്ന​തി​നാ​ല്‍ വി​പ​ണി​യി​ല്‍ മ​ത്സ്യ​ക്ഷാ​മം കാ​ര്യ​മാ​യി ഉ​ണ്ടാ​കാ​റി​ല്ല. അ​തു​കൊ​ണ്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളി​ല്‍ കാ​ര്യ​മാ​യ ച​ര്‍​ച്ച​ക​ൾ ന​ട​ക്കാ​റു​മി​ല്ല.
ജീ​വ​ന്‍ പ​ണ​യം​വ​ച്ച് ക​ട​ലി​നോ​ട് മ​ല്ലി​ടു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ട്ടി​ണി മാ​റ്റാ​ന്‍ കാ​ര്യ​മാ​യ പ​ദ്ധ​തി​ക​ള്‍ വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Related posts

കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ന് ഓ​പ്പ​റേ​ഷ​ൻ എ ​പ്ല​സ്

Aswathi Kottiyoor

ജില്ലയില്‍ 1433 പേര്‍ക്ക് കൂടി കൊവിഡ് : 1383 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ……….

Aswathi Kottiyoor

സൗ​ജ​ന്യ തൊ​ഴി​ല്‍​ മേ​ള നാ​ളെ

Aswathi Kottiyoor
WordPress Image Lightbox