38.3 C
Iritty, IN
April 29, 2024
  • Home
  • Mattanur
  • ക​ട​യ​ട​പ്പ് ന​യം തി​രു​ത്ത​ണം; 14ന് വ്യാ​പാ​രി​ക​ൾ വീ​ട്ടു​പ​ടി​ക്ക​ല്‍ ധർണ നടത്തും
Mattanur

ക​ട​യ​ട​പ്പ് ന​യം തി​രു​ത്ത​ണം; 14ന് വ്യാ​പാ​രി​ക​ൾ വീ​ട്ടു​പ​ടി​ക്ക​ല്‍ ധർണ നടത്തും

മ​ട്ട​ന്നൂ​ര്‍: കോ​വി​ഡി​ന്‍റെ പേ​രി​ല്‍ ചെ​റു​കി​ട വ്യാ​പാ​ര​മേ​ഖ​ല​യി​ല്‍ മാ​ത്രം അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ന്ന ക​ട​യ​ട​യ​ട​പ്പ് ന​യം സ​ര്‍​ക്കാ​ര്‍ തി​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്.
സ​മ​ര​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മെ​ന്ന​നി​ല​യി​ല്‍ ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 14ന് ​രാ​വി​ലെ പ​ത്തി​ന് വ്യാ​പാ​രി​ക​ള്‍ വീ​ട്ടു​പ​ടി​ക്ക​ലും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ഓ​ഫീ​സു​ക​ളി​ലും ധ​ര്‍​ണ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ദേ​വ​സ്യ മേ​ച്ചേ​രി അ​റി​യി​ച്ചു.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് മു​ഴു​വ​ന്‍ ക​ട​ക​ളും തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ക, സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ങ്ങ​ള്‍ അ​നു​സ​രി​ച്ച് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചി​ട്ട കാ​ല​ത്തെ വാ​ട​ക ഇ​ള​വ് അ​നു​വ​ദി​ക്കു​ക, ഈ ​കാ​ല​യ​ള​വി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം ന​ല്‍​കു​ക, കെ​ട്ടി​ട​നി​കു​തി, വൈ​ദ്യു​തി ഫി​ക്‌​സ​ഡ് ചാ​ര്‍​ജ് എ​ന്നി​വ ഒ​ഴി​വാ​ക്കു​ക, ലൈ​സ​ന്‍​സ് ഫീ, ​തൊ​ഴി​ല്‍ നി​കു​തി ഇ​ള​വ് അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ഇ​തി​നോ​ട​കം സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ള്‍ ന​ല്‍​കി​യെ​ങ്കി​ലും അ​നു​കൂ​ല​മാ​യ തീ​രു​മാ​ന​മു​ണ്ടാ​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ത​ക​ര്‍​ന്ന​ടി​ഞ്ഞ ചെ​റു​കി​ട വ്യാ​പാ​ര മേ​ഖ​ല​യെ പു​ന​രു​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് ല​ളി​ത​മാ​യ വ്യ​വ​സ്ഥ​യി​ല്‍ വാ​യ്പ അ​നു​വ​ദി​ക്കു​ക, ഈ ​കാ​ല​യ​ള​വി​ല്‍ വാ​യ്പ​യെ​ടു​ത്തി​ട്ടു​ള്ള​വ​ര്‍​ക്ക് പ​ലി​ശ ഇ​ള​വ് അ​നു​വ​ദി​ക്കു​ക, ലോ​ണ്‍ അ​ട​യ്ക്കു​ന്ന​തി​ന് മോ​റ​ട്ടോ​റി​യം അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​ണ് സ​മ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വ്യാ​പാ​ര സ​മൂ​ഹ​ത്തി​ന് അ​നു​കൂ​ല​മാ​യ തീ​രു​മാ​ന​ങ്ങ​ള്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കു​ന്ന​തി​നാ​യി ന​ട​ത്തു​ന്ന സ​മ​ര​ത്തി​ല്‍ മു​ഴു​വ​ന്‍ വ്യാ​പാ​രി​ക​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ദേ​വ​സ്യ മേ​ച്ചേ​രി അ​റി​യി​ച്ചു.

Related posts

മട്ടന്നൂരിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായുള്ള പുനരധിവാസ കേന്ദ്രം ഒരുങ്ങുന്നു….

Aswathi Kottiyoor

സംസ്ഥാന അതിർത്തിയിൽ എക്സൈസ് പോലീസ് ഡോഗ് സ്ക്വാഡ് സംയുക്ത പരിശോധന

Aswathi Kottiyoor

മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ്: പൊതുഅവധി പ്രഖ്യാപിച്ചു.

Aswathi Kottiyoor
WordPress Image Lightbox