23.9 C
Iritty, IN
September 23, 2023
  • Home
  • kakkayangad
  • ആയുര്‍വേദ ഡിസ്‌പെന്‍സറി കെട്ടിട നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചു 
kakkayangad

ആയുര്‍വേദ ഡിസ്‌പെന്‍സറി കെട്ടിട നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചു 

മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ഡിസ്‌പെന്‍സറി കെട്ടിട നിര്‍മ്മാണ ഉദ്ഘാടനം  ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു . എം.എല്‍.എ. അഡ്വ.സണ്ണി ജോസഫ് ഫലക അനാച്ഛാദനം നടത്തി. 2005 ല്‍ മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ പാലയിലുള്ള ഭാരത് ആര്‍സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വന്ന ഗവ.ആയുര്‍വേദ ഡിസ്പന്‍സറിക്ക് ഭാരതീയ ചികിത്സ വകുപ്പിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശില സ്ഥാപനമാണ് എം.എല്‍.എ.അഡ്വ.സണ്ണി ജോസഫിന്റെ അധ്യക്ഷതയില്‍ ആരോഗ്യ വകുപ്പ് മന്ത്രി ഓണ്‍ലൈനായി നിര്‍വ്വഹിച്ചത്. ചടങ്ങില്‍ ഭാരതീയ ചികിത്സ വകുപ്പ് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.ടി.സുധ പദ്ധതി വിശദീകരണം നടത്തി. മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു, വൈസ് പ്രസിഡന്റ് സി.കെ.ചന്ദ്രന്‍, എ.വനജ, വി.വി.വിനോദ്, കെ.വി.ബിന്ദു, കെ.മോഹനന്‍, എം.ബിജു, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ്, എന്‍.വി.ഗിരീഷ്, പി.കെ.അഷറഫ്, വി.വി.രവീന്ദ്രന്‍, ഡേ.ലിഷമോള്‍ കെ.എസ്.തുടങ്ങിയവര്‍ സംസാരിച്ചു .

 

Related posts

കഞ്ചാവ് ചെടി നട്ടു വളര്‍ത്തിയ ആളെ എക്‌സൈസ് സംഘം പിടികൂടി

𝓐𝓷𝓾 𝓴 𝓳

മുഴക്കുന്ന് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിൽ അന്‍പത്തിനാലോളം പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു

പാലപ്പുഴ പെരുമ്പുന്ന ഭാഗങ്ങളിൽ കാട്ടാനകളുടെ ശല്യം രൂക്ഷമാകുന്നു.

WordPress Image Lightbox