23.9 C
Iritty, IN
September 23, 2023
  • Home
  • Iritty
  • ക്രഷറിന് അനുമതി നൽകിയതിനെതിരെ പ്രതിഷേധം
Iritty

ക്രഷറിന് അനുമതി നൽകിയതിനെതിരെ പ്രതിഷേധം

പായം പഞ്ചായത്തിലെ കുന്നോത്ത് ബെൻഹിലിൽ ആദിവാസികൾക്ക് പതിച്ച് നൽകിയ പ്രദേശത്തോട് ചേർന്ന് ക്രഷറിന് അനുമതി നൽകിയതിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്.പ്രദേശത്തെ 25 ഓളം ആദിവാസി കുടുംബങ്ങൾക്ക് പതിച്ചുനൽകിയ ഭൂമിയോട് ചേർന്നാണ് ക്രഷറിന് അനുമതി നൽകിയിരിക്കുന്നത്. ഇതിനെതിരെയാണ് നാട്ടുകാർ കർമസമിതി രൂപീകരിച്ച് പ്രത്യക്ഷ സമരത്തിനിറങ്ങിയത്.ക്രഷറിന്ലൈസൻസ് കിട്ടുന്നതിനായി പ്രദേശത്തെ ആദിവാസിയുടെ വീട് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് തകർത്തത്നേരത്തെ വിവാദമായിരുന്നു. ഇതിനുപിന്നാലെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ജീവിക്കാൻ അനുവദിക്കൂ, വെള്ളവും, വായുവും സംരക്ഷിക്കൂ എന്നീ പ്ലക്കാർഡുകളുമായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള പ്രദേശത്തെ നിരവധി പേർ സമരത്തിൽ പങ്കാളികളായി. ക്രഷറിലേക്കുള്ള മിച്ചഭൂമി റോഡ് ഉപരോധിച്ച ആയിരുന്നു സമരം. ജനങ്ങളുടെ പ്രതിഷേധം കണക്കാക്കാതെയാണ് ക്രഷറിന് അനുമതി നൽകിയതെന്നും കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ അവസാന കാലഘട്ടത്തിലാണ് അനുമതി ലഭിച്ചതെന്നും ഇതേ കുറിച്ച് അന്വേഷിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.ഉപരോധസമരം ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് തോമസ് വർഗീസ് ഉദ്ഘാടനം ചെയ്തു. കർമ്മ സമിതി കമ്മിറ്റി ചെയർമാൻ കെ കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. കൺവീനർ അഡ്വ. ടി പി സജീവൻ, മുര്യൻ രവീന്ദ്രൻ, ഫാദർ റോബിൻ ബെന്നി, ജെസി വെള്ളറയൽ തുടങ്ങിയവർ സംസാരിച്ചു.

Related posts

മാടത്തിൽ ടൗണിലെ റോഡ് അപകടങ്ങൾ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു.

𝓐𝓷𝓾 𝓴 𝓳

വീടിൻ്റെ ടെറസിൽ നിന്ന് വീണ് മരിച്ചു

𝓐𝓷𝓾 𝓴 𝓳

അനധികൃതമായി കടത്തിക്കൊണ്ടു വന്ന വിദേശനിർമ്മിത സിഗരറ്റുകൾ കൂട്ടുപുഴ എക്‌സൈസ് ചെക്പോസ്റ്റിൽ പിടികൂടി

WordPress Image Lightbox