24.6 C
Iritty, IN
June 2, 2024
  • Home
  • Uncategorized
  • വിരലിന് പകരം നാവിൽ ശസ്ത്രക്രിയ; മെഡിക്കൽ ബോര്‍ഡ് യോഗം ഇന്ന്, ശേഷം ഡോക്ടറെ ചോദ്യം ചെയ്യാൻ പൊലീസ്
Uncategorized

വിരലിന് പകരം നാവിൽ ശസ്ത്രക്രിയ; മെഡിക്കൽ ബോര്‍ഡ് യോഗം ഇന്ന്, ശേഷം ഡോക്ടറെ ചോദ്യം ചെയ്യാൻ പൊലീസ്

കോഴിക്കോട്: ശസ്ത്രക്രിയയിലൂടെ കയ്യിലെ ആറാം വിരല്‍ നീക്കം ചെയ്യാനെത്തിയ നാലു വയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയ ഗുരുതര ചികിത്സാ പിഴവില്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ ഡോക്ടറെ ഇന്ന് ചോദ്യം ചെയ്യാൻ പൊലീസ്. ഡോ. ബിജോണ്‍ ജോണ്‍സനെ ഉടൻ ചോദ്യം ചെയ്യുമെന്ന് മെഡിക്കല്‍ കോളേജ് എസിപി പ്രേമചന്ദ്രൻ പറഞ്ഞു. ഇന്ന് മെഡിക്കല്‍ ബോര്‍ഡ് ചേരുന്നുണ്ടെന്നും അതിനുശേഷമായിരിക്കും ഡോക്ടറെ ചോദ്യം ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.

ചികിത്സാ രേഖകൾ പരിശോധിച്ച് വരികയാണ്. കുട്ടിക്ക് നാക്കിന് പ്രശ്നമുണ്ടായിരുന്നോയെന്ന് മെഡിക്കൽ ബോർഡിനു ശേഷം അറിയാമെന്നും എസിപി അറിയിച്ചിരുന്നു. ഡോക്ടർക്ക് അടുത്ത ദിവസം ചോദ്യംചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് അയക്കും. കുടുംബത്തിന്‍റെ പരാതിയിൽ ഡോക്ടര്‍ ബിജോണ്‍ ജോണ്‍സനെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു

അതേസമയം, കോഴിക്കോട് മെഡിക്കൽ കോളജ് ശസ്ത്രക്രിയ പിഴവ് കേസിൽ കുട്ടിയുടെ കുടുംബത്തിന്‍റെ വാദം ശരിവച്ചാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തൽ. നാലു വയസ്സുകാരിക്ക് അവയവം മാറി ശസ്ത്രക്രിയ നടത്തിയതിൽ ചികിത്സ വീഴ്ചയുണ്ടെന്നും പൊലീസ് കരുതുന്നു. കുട്ടിക്ക് നാക്കിന് കുഴപ്പമുണ്ടായിരുന്നു എന്ന് ഒരു ചികിത്സാ രേഖയിലും ഇല്ല. ഇത് സംബന്ധിച്ച ചികിത്സയ്ക്കല്ല അവർ മെഡിക്കൽ കോളേജിൽ എത്തിയതെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

Related posts

ഗ്രാന്റ് ഇന്‍ എയ്ഡിന് അപേക്ഷിക്കാം*

Aswathi Kottiyoor

കേരളത്തെ സുരക്ഷിത ഭക്ഷണ ഇടമാക്കാന്‍ എല്ലാവരും സഹകരിക്കണം: മന്ത്രി വീണാ ജോര്‍ജ്*

Aswathi Kottiyoor

‘ഇടതുപക്ഷ ജനാധിപത്യ മുന്നണി 20 മണ്ഡലങ്ങളിലും വിജയിക്കുമെന്ന് പ്രതീക്ഷ’: എംഎം മണി എംഎൽഎ

Aswathi Kottiyoor
WordPress Image Lightbox