30.4 C
Iritty, IN
October 4, 2023
  • Home
  • kakkayangad
  • ഫിലമെന്റ് രഹിത കേരളം പദ്ധതി മുഴക്കുന്ന് പഞ്ചായത്ത് തല ഉദ്ഘാടനം ഈ മാസം 12 ന് എം.എം.മണി നിര്‍വ്വഹിക്കും………..
kakkayangad

ഫിലമെന്റ് രഹിത കേരളം പദ്ധതി മുഴക്കുന്ന് പഞ്ചായത്ത് തല ഉദ്ഘാടനം ഈ മാസം 12 ന് എം.എം.മണി നിര്‍വ്വഹിക്കും………..

കാക്കയങ്ങാട്:ഫിലമെന്റ് രഹിത കേരളം പദ്ധതി മുഴക്കുന്ന് പഞ്ചായത്ത് തല ഉദ്ഘാടനം ഈ മാസം 12 ന് വൈകുന്നേരം 6 ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി നിര്‍വ്വഹിക്കും. അതോടനുബന്ധിച്ച് 11ന് രാവിലെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബഹുജന പങ്കാളിത്തത്തോടെ ശുചീകരണ പ്രവൃത്തിയും നടക്കും.ഫിലമെന്റ് രഹിത കേരളം പദ്ധതി മുഴക്കുന്ന് പഞ്ചായത്ത് തല ഉദ്ഘാടനം വിജയിപ്പിക്കുന്നതിനായി 101 അംഗ സംഘാടക സമിതിയും രൂപീകരിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദുവിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ രക്ഷാധികാരിയായി ഡോ.വി.ശിവദാസനെയും കണ്‍വീനറായി കെ.വി.ജനാര്‍ദ്ദനയെയും, ചേയര്‍പേഴ്‌നായി ടി.ബിന്ദുവിനെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് സി.കെ.ചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.വി.വിനോദ് ,എ.വനജ, ബി.മിനി, കെ.വി.റഷീദ്, ധന്യ, ഷഫീന മുഹമ്മദ്, ടി.വി സിനി, എം.ബിന്ദു,രാഷ്ടീയ പാര്‍ട്ടി പ്രതിനിധികളായ കെ.വത്സന്‍, എം.ബിജു, വ്യാപാരി പ്രതിനിധികളായ ഇ.സിനോജ്, ടോമി,കെ.വി.ജനാര്‍ദ്ദനന്‍, എം.എ.പ്രവീണ്‍, കെ.കെ.പ്രമോദ് കുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

ഓട്ടോറിക്ഷയിൽ മിനി ലോറിയിടിച്ച് വീട്ടമ്മ മരിച്ചു.

𝓐𝓷𝓾 𝓴 𝓳

പാലപ്പുഴയിൽ കാട്ടാനകളുടെ വിളയാട്ടം

പാലപ്പുഴ പെരുമ്പുന്ന ഭാഗങ്ങളിൽ കാട്ടാനകളുടെ ശല്യം രൂക്ഷമാകുന്നു.

WordPress Image Lightbox