23.9 C
Iritty, IN
September 23, 2023
  • Home
  • Kasargod
  • കാസർഗോഡ്-കർണാടക അതിർത്തിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി കർണാടക………….
Kasargod

കാസർഗോഡ്-കർണാടക അതിർത്തിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി കർണാടക………….

കൊവിഡ് വ്യാപനം തടയുന്നതിന് കാസർഗോഡ്-കർണാടക അതിർത്തിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി കർണാടക.

മംഗളൂരു ഉൾപ്പെടുന്ന ദക്ഷിണ കന്നഡയിലെ ജില്ലയിലേക്ക് പ്രവേശനത്തിന് അഞ്ച് റോഡുകൾ മാത്രമേ തുറന്നിട്ടുള്ളു. ബാക്കി റോഡുകളും ഊടുവഴികളും എല്ലാം അടച്ചു.

കേരളത്തിൽ കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ. ബസിൽ യാത്ര ചെയ്യുന്നവർക്ക് കഴിഞ്ഞ 72 മണിക്കൂറിനിടെ എടുത്ത ആർടിപിസിആർ നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാണ്. ബസിൽ കയറുമ്പോൾ റിപ്പോർട്ട് ഉണ്ടെന്ന് കണ്ടക്ടർമാർ ഉറപ്പാക്കണം.

അതേസമയം, രോഗികളെ കൊണ്ടുപോകുന്ന ആംബുലൻസുകൾക്ക് ചെക്ക് പോസ്റ്റുകളിൽ നിയന്ത്രണമില്ല.

 

Related posts

യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റിന് വെട്ടേറ്റു……

ഭാര്യയെ തീ കൊളുത്തി കൊല്ലാൻ ശ്രമം; ഭർത്താവിനെതിരെ കേസെടുത്തു.

ദേശീയ പതാക തലതിരിച്ചുയർത്തിയ സംഭവത്തില്‍ രണ്ട് പൊലീസുകാർക്ക് വീഴ്ച്ച സംഭവിച്ചതായി റിപ്പോർട്ട്

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox