25.6 C
Iritty, IN
December 3, 2023
  • Home
  • Kasargod
  • ഭാര്യയെ തീ കൊളുത്തി കൊല്ലാൻ ശ്രമം; ഭർത്താവിനെതിരെ കേസെടുത്തു.
Kasargod

ഭാര്യയെ തീ കൊളുത്തി കൊല്ലാൻ ശ്രമം; ഭർത്താവിനെതിരെ കേസെടുത്തു.

ചെറുവത്തൂർ : യുവതിയെ പെട്രോൾ ഒഴിച്ച്‌ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവിനെതിരെ ചന്തേര പൊലീസ്‌ കേസെടുത്തു. തുരുത്തി ആലിനപ്പുറത്തെ എം പ്രദീപനെതിരെയാണ്‌ വധശ്രമത്തിന്‌ കേസെടുത്തത്‌. ചെറുവത്തൂർ ടൗണിലെ വി ആർ മെഡിക്കൽസിൽ ജോലി ചെയ്യുന്ന ഭാര്യ ബിനീഷയെ കഴിഞ്ഞ ദിവസമാണ്‌ പ്രദീപൻ പെട്രോളൊഴിച്ച്‌ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചത്‌. തൊഴിലാളികളുടെയും വ്യാപാരികളുടെയും ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി.

പൊള്ളലേറ്റ ബിനീഷയെ ചെറുവത്തൂർ സ്വകാര്യാശുപത്രയിൽ പ്രവേശിപ്പിച്ചിരുന്നു. വധശ്രമത്തിനിടയിൽ പ്രതിയുടെ ദേഹത്തും തീ പടർന്നു പിടിച്ചിരുന്നു. തീയണച്ചതിന്‌ ശേഷം ഇയാളെ പൊലീസിൽ ഏൽപിച്ചിരുന്നു. പൊലീസ്‌ ഇയാളെ ചെറുവത്തൂരിലൈ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകിയതിനുശേഷം കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ പൊലീസ്‌ നിരീക്ഷണത്തിലാണിപ്പോൾ. ഡിസ്‌ചാർജ്‌ ചെയ്യുന്ന മുറക്ക്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തും.

Related posts

കാസർഗോഡ്-കർണാടക അതിർത്തിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി കർണാടക………….

Aswathi Kottiyoor

യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റിന് വെട്ടേറ്റു……

Aswathi Kottiyoor

വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പെൺകുട്ടികളുടെ അമ്മ നടത്തുന്ന നീതി യാത്ര ഇന്ന് ആരംഭിക്കും…

Aswathi Kottiyoor
WordPress Image Lightbox