• Home
  • Peravoor
  • പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ അഗ്നിരക്ഷാസേനക്ക് കയർ യാത്രയിൽ പരിശീലനം .
Peravoor

പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ അഗ്നിരക്ഷാസേനക്ക് കയർ യാത്രയിൽ പരിശീലനം .

പേരാവൂർ : പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ അഗ്നിരക്ഷാസേനക്ക് കയർ യാത്രയിൽ പരിശീലനം . കുത്തിയൊലിച്ച് ഒഴുകുന്ന പുഴയ്ക്കക്കരെ കുടുങ്ങിപ്പോയ വരെ മറുകരയിൽ എത്തിക്കാനും , വെള്ളക്കെട്ടിൽ അകപ്പെട്ടവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും കയറിൽ തൂങ്ങിയുള്ള യാത്രയിലൂടെ ( ഹൊറിസോണ്ടൽ റോപ്പ് റെസ്ക് അനായാസം സാധിക്കും . സംസ്ഥാനത്ത് ആദ്യമായി പേരാവൂർ ഫയർ സ്റ്റേഷനിലാണ് ഈ സംവിധാനം ലഭിച്ചത് . പ്രളയ ബാധിത മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് എത്തുന്ന അഗ്നിശമനസേനയ്ക്ക് സുരക്ഷാ സംവിധാനങ്ങളുടെ അഭാവം ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു . ഈ പ്രതിസന്ധിയെ മറികടക്കാൻ കഴിഞ്ഞ പ്രളയ കാലത്താണ് കേരളത്തിൽ ഇതിന് തുടക്കമിട്ടത് . പരിശീലനം നേടിയ സേനാംഗങ്ങൾക്ക് മാത്രമേ ഹൊറിസോണ്ടൽ റോപ്പ് റെസ്ക സംവിധാനത്തിലൂടെ മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കാൻ കഴിയൂ . ഇത് മുൻനിർത്തിയാണ് അഗ്നി രക്ഷ സേനാംഗങ്ങൾക്കും സിവിൽ ഡിഫൻസീം അംഗങ്ങൾക്കും പരിശീലനം നൽകുന്നത് . മൂന്ന് ദിവസങ്ങളിലായാണ് പേരാവൂരിൽ പരിശീലന പരിപാടി സംഘടിപ്പിച്ചത് . ഇരിട്ടി , മട്ടന്നൂർ , കൂത്തുപറമ്പ് , പാനൂർ , തലശ്ശേരി , തളിപ്പറമ്പ് , പയ്യന്നൂർ , പെരിങ്ങോം നിലയങ്ങളിലെ അംഗങ്ങൾക്കായിരുന്നു പരിശീലനം നൽകിയത് . കണ്ണൂർ ജില്ലയിലെ പത്തും കാസർകോട് ജില്ലയിലെ അഞ്ചും ഡിവിഷനുകളിലെ ജീവനക്കാർക്ക് ആദ്യ ഘട്ടത്തിൽ പരിശീലനം നൽകിയിരുന്നു . പേരാവൂരിൽ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം കണ്ണൂർ റീജണൽ ഫയർ ഓഫിസർ രജിത്ത് നിർവഹിച്ചു . പേരാവൂർ ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫിസർ സി . ശശി , റോപ്പ് റെസ്ക്വിൽ പ്രത്യേക പരിശീലനം നേടിയ മഞ്ഞളാംപുറം സ്വദേശി ജിതിൻ ശശീന്ദ്രൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി .

Related posts

പ്രശസ്ത ബാലസാഹിത്യകാരന്‍ കെ.വി രാമനാഥന്‍ അന്തരിച്ചു

Aswathi Kottiyoor

ശുചീകരണ പ്രവർത്തനം നടത്തി

Aswathi Kottiyoor

കെ മീനാക്ഷി ടീച്ചറുടെ മൃതദേഹം സംസ്‌കരിച്ചു.

Aswathi Kottiyoor
WordPress Image Lightbox