28.2 C
Iritty, IN
November 30, 2023
  • Home
  • Kasargod
  • യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റിന് വെട്ടേറ്റു……
Kasargod

യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റിന് വെട്ടേറ്റു……

കാസർഗോഡ്: കാസർഗോഡ് യുവമോർച്ച പ്രവർത്തകന് വെട്ടേറ്റു. ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് പറക്കളായിക്കാണ് വെട്ടേറ്റത്.ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം നടന്നത്.ഗുരുതര പരുക്കുകളോടെ ശ്രീജിത്തിനെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ശേഷം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന ശ്രീജിത്ത് കാഞ്ഞങ്ങാട് വച്ച് ആക്രമിക്കപ്പെടുകയായിരുന്നു. ഉടൻ തന്നെ ശ്രീജിത്തിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായിരുന്നതിനാൽ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ സിപിഐഎം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു.

Related posts

എൻഡോസൾഫാൻ മാരകമല്ലെന്ന് വിവാദ വാദം

Aswathi Kottiyoor

ഭാര്യയെ തീ കൊളുത്തി കൊല്ലാൻ ശ്രമം; ഭർത്താവിനെതിരെ കേസെടുത്തു.

Aswathi Kottiyoor

വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പെൺകുട്ടികളുടെ അമ്മ നടത്തുന്ന നീതി യാത്ര ഇന്ന് ആരംഭിക്കും…

Aswathi Kottiyoor
WordPress Image Lightbox