കണ്ണൂർ: കെ.സുധാകരന് എംപിയുടെ എംപി ഫണ്ട് ഉപയോഗിച്ച് സ്ഥാപിക്കുന്ന ഹൈമാസ്റ്റ് ലൈറ്റുകളുടെ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ ജില്ലാ വികസന സമിതി യോഗത്തിൽ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. സമിതി അധ്യക്ഷന്‍ കൂടിയായ ജില്ലാ കളക്ടര്‍ ടി.വി. സുഭാഷിന്റെ സാന്നിധ്യത്തില്‍ ഓണ്‍ലൈനായാണ് യോഗം നടന്നത്. ജില്ലയില്‍ നടപ്പാക്കുന്ന വികസനപ്രവൃത്തികള്‍ 82 ശതമാനം പൂര്‍ത്തീകരിച്ചതായി ജില്ലാ വികസനസമിതി യോഗം വിലയിരുത്തി. വിവിധ വകുപ്പുകളില്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതികള്‍ യോഗം ചര്‍ച്ച ചെയ്തു.
ജില്ലയിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും പൂര്‍ത്തിയാക്കാനുള്ളവ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും യോഗത്തില്‍ സംസാരിച്ച മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് പറഞ്ഞു. ആലക്കോട് പാലത്തിന്റെ പ്രവൃത്തി ഫെബ്രുവരിയില്‍ തന്നെ ആരംഭിക്കാന്‍ കഴിയുമെന്ന് പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം അറിയിച്ചു. വേങ്ങാട് വിത്ത് ഉത്പാദന കേന്ദ്രത്തിനടുത്ത് സ്ഥാപിച്ച ഓടയില്‍ നിന്നുള്ള വെള്ളമൊഴുകി ഫാമിന് നാശമുണ്ടാകുന്നതിനാല്‍ ഓടയിലെ വെള്ളം പുഴയിലേക്ക് തിരിച്ചു വിടുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് പി ഡബ്ല്യു ഡി റോഡ് വിഭാഗം അറിയിച്ചു.
പിലാത്തറ-പാപ്പിനിശേരി കെഎസ്ടിപി റോഡരികിലെ സ്ട്രീറ്റ് ലൈറ്റുകള്‍ കത്തുന്നില്ല എന്ന പരാതി പരിഹരിക്കുന്നതിനുള്ള നടപടികള്‍ കെഎസ്ടിപി ചീഫ് എൻജിനിയര്‍ തലത്തില്‍ ആരംഭിച്ചതായും യോഗത്തില്‍ അറിയിച്ചു. ബൈപാസ് നിര്‍മാണത്തിന്റെ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പരാതിയും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
previous post